ഉപതിരഞ്ഞെടുപ്പ്; കെ.ആർ. പേട്ടിൽ കുമാരസ്വാമിയുടെയും യെടിയുരപ്പയുടെയും മക്കൾ നേർക്കുനേർ!!

ബെംഗളൂരു: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു ചർച്ചകൾ സജീവമായി. മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ജെ.ഡി.എസ്. കെ.ആർ. പേട്ടിൽ മത്സരിപ്പിക്കാനുള്ള നീക്കം നടത്തുന്നതായാണ് വിവരം.

വിമത എം.എൽ.എ.യായിരുന്ന കെ.സി. നാരായണ ഗൗഡയെ സ്പീക്കർ അയോഗ്യനാക്കിയതിനെ തുടർന്നാണ് കെ.ആർ. പേട്ടിലെ ഉപതിരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച് ചർച്ചകൾ സജീവമായത്. നിഖിലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജെ.ഡി.എസ്. പ്രവർത്തകർക്കിടയിലുള്ളതിനാൽ പാർട്ടി നേതാക്കളുമായി ചർച്ചനടത്തി തീരുമാനിക്കുമെന്ന് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.

  180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; 'കാമഭ്രാന്തി'ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു ന​ഗരം

തിരഞ്ഞെടുപ്പ് കാര്യങ്ങൾ വിലയിരുത്താൻ കുമാരസ്വാമി കെ.ആർ. പേട്ട് സന്ദർശിച്ച് പ്രാദേശിക നേതാക്കളുമായി ചർച്ചനടത്തും. അതിനിടെ കെ.ആർ. പേട്ടിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയെ ബി.ജെ.പി. സ്ഥാനാർഥിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കോൺഗ്രസിലെ 14-ഉം ജെ.ഡി.എസിലെ മൂന്നും വിമത എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് സംസ്ഥാനത്തെ 17 നിയോജക മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസും ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി.എസും സഖ്യത്തിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
[masterslider id="10"]

Related posts

Click Here to Follow Us