ഹർജി പിൻവലിക്കാൻ രണ്ടു സ്വതന്ത്ര എം.എൽ.എ.മാർക്കു സുപ്രീംകോടതിയുടെ അനുമതി

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പു നടത്താൻ സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെടുന്ന ഹർജി പിൻവലിക്കാൻ രണ്ടു സ്വതന്ത്ര എം.എൽ.എ.മാർക്കു സുപ്രീംകോടതി അനുമതി നൽകി.

അതേസമയം, ഹർജിക്കാർക്കുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും വ്യാഴാഴ്ച ഹാജരാകാഞ്ഞതിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നീരസമറിയിച്ചു. “ഏതെങ്കിലും കേസ് അടിയന്തരമായി കേൾക്കേണ്ടതുള്ളപ്പോൾ നിങ്ങൾ ഏതുസമയത്തും കയറിവരും. രാവിലെയും ഉച്ചയ്ക്കും അർധരാത്രിയും വരെ നിങ്ങളെത്തും” -അദ്ദേഹം പറഞ്ഞു.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

വിശ്വാസവോട്ട് നടന്നുകഴിഞ്ഞതിനാലാണു ഹർജി പിൻവലിക്കാൻ എം.എൽ.എ.മാരായ ആർ. ശങ്കറും എച്ച്. നാഗേഷും കഴിഞ്ഞദിവസം അനുമതി തേടിയത്. എന്നാൽ, ഹർജിക്കാർക്കും എതിർകക്ഷികൾക്കുംവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ എവിടെയെന്നു ചീഫ് ജസ്റ്റിസ് ബുധനാഴ്ച ചോദിച്ചിരുന്നു. അവരുടെ സാന്നിധ്യത്തിൽ ഉത്തരവ് പറയാമെന്നും വ്യക്തമാക്കിയാണു കേസ് ബുധനാഴ്ച മാറ്റിവെച്ചത്. എന്നാൽ, വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴും റോഹ്തഗി എത്തിയല്ല.

  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

സ്പീക്കർക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിംഘ്‌വിയും മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി വാദിച്ച രാജീവ് ധവാനും എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!
[masterslider id="10"]

Related posts

Click Here to Follow Us