കൈക്കൂലി കേസിൽ ആർ.ടി.ഓ. ഡെപ്യൂട്ടി കമ്മീഷണറെ അറസ്റ്റ് ചെയ്തു!

ബെംഗളൂരു: യെല്ലഹങ്കയിൽ എയ്റോ ഇന്ത്യ ഷോയ്ക്കിടെ പാർക്കിംഗ് സ്ഥലത്ത് കത്തിപോയ കാറിന്റെ ഉടമയിൽനിന്നു കൈകൂലി ആവശ്യപ്പെട്ട ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ ആർ.എം. വെർനെകർ, സഹായി ഏജന്റ് മുനാഫിനയും അഴിമതി വിരുദ്ധ ബ്യുറോ ഓഫീസ്സർമാർ അറസ്റ്റ് ചെയ്തു.

രണ്ടു ടീമായിട്ടാണ് ഓഫിസർമാർ ഉടുപ്പിയിലും ദക്ഷിണ കണ്ണടയിലുമുള്ള വേർനെക്കരുടെയും ബന്ധുക്കളുടെയും വീടുകൾ റെയ്ഡ് ചെയ്തത്. 20 മണിക്കൂറിനു മേലേ നീണ്ടു നിന്ന റെയ്ഡിൽ 70.18 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വേർനെക്കരുടെ വസ്തുവകകൾ എല്ലാം ഭാര്യയുടെയും അമ്മയുടെയും പേരുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റെയ്‌ഡിൽ പല വസ്തുക്കളുടെയും ഫ്ലാറ്റുകളുടെയും രേഖകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.

  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി

കാറുടമയിൽ നിന്നും വെർനെകർ 4000 രുപ കൈകൂലി അവശ്യപ്പെട്ടതായാണ് ബ്യുറോ ഓഫസർക്ക് കിട്ടിയ പരാതി. കാറുടമ കത്തിപോയ കാറിന്റെ റോഡ് നികുതി റീഫണ്ടിനായി അപേക്ഷ സമർപ്പിച്ചപ്പോഴായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. ആർ.ടി.ഓ ജീവനക്കാർ അപേക്ഷ സ്വീകരിക്കാതെ, ഏജന്റ് മുനാഫിന്റെ അടുക്കൽ വിടുകയായിരുന്നു.

  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു

കാറുടമ ഇക്കാര്യം അഴിമതി വിരുദ്ധ ബ്യുറോയെ അറിയിക്കുകയും, കൈക്കൂലി കൈമാറുന്ന സമയത്ത് ഉദ്യോഗസ്ഥരെ പിടികൂടുകയുമായിരുന്നു. ഏജന്റും വെർനെകറും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉടമകളുടെ ശ്രദ്ധയ്ക്ക്: ന​ഗരത്തിലെ വാഹന പരിശോധനയ്ക്ക് ​ഗതാ​ഗത വകുപ്പിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us