ബെംഗളൂരു: തികച്ചും ഭീതി ജനകമായ സംഭവങ്ങള്‍ ആണ് കഴിഞ്ഞ കുറച്ചു ദിവസമായി യെലഹങ്കയിലെ രാജന് കുണ്ടെ യില്‍ താമസിച്ച എം ബി യെ വിദ്യാര്‍ഥികളായ ആറു മലയാളികള്‍ അനുഭവിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാറസന്ദ്ര എച് 3 ബ്ലോക്കിലെ അപ്പാര്‍ട്ടുമെന്റില്‍ ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് 12 പേര്‍ ഇരച്ചു കയറുകയായിരുന്നു,
ആറു വിദ്യാര്‍ത്ഥികളെ ബന്ധികളാക്കുകയും കഞ്ചാവ് മുറിയില്‍ കൊണ്ട് വച്ചതിനു ശേഷം ഫോട്ടോ എടുത്തു പോലീസില്‍ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി,രണ്ടു ദിവസം മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ആറു മൊബൈല്‍ ഫോണുകളും അഞ്ചു ബൈക്കുകളും പണവും തട്ടിയെടുക്കുകയും ചെയ്തു.രണ്ടു പേരെ അക്രമി സംഘം അവരുടെ മുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ചു.
ഇവരുടെ ഒരാളുടെ കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നത് അക്രമി സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല ഈ ഫോണ്‍ ഉപയോഗിച്ച് പോലീസില്‍ അറിയിക്കുകയും ഇതനുസരിച്ച് പോലീസ് എത്തി അക്രമി സംഘത്തിലെ നാലുപേരെ പിടി കൂടി സ്റ്റേഷനില്‍ എത്തിച്ചു ,എന്നാല്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു എന്നും ആക്രമണത്തിന് ഇരയായ യുവാവ് പറഞ്ഞു.പോലീസില്‍ പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല എന്നും അവര്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ച പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ എത്തിയ ശേഷം പുറത്തുപോയ അക്രമികപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായ അര്‍ജുന്‍(22) തിരിച്ചു വരാത്തതിനെ തുടര്‍ന്ന് അര്‍ജുന്റെ ഫോണില്‍മറ്റു സുഹൃത്തുക്കള്‍ ബന്ധപ്പെട്ടപ്പോള്‍ അര്‍ജുന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതായി മനസ്സിലായത്.
പമ്പില്‍ എണ്ണയടിച്ചു താമസസ്ഥലത്തേക്ക് പോകുകയായിരുന്ന അര്‍ജുന്‍ന്റെ ബൈക്ക് ഡിവൈഡറില്‍ തട്ടി മറയുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.അപകടത്തില്‍ ദുരൂഹത ഉള്ളതായി സുഹൃത്തുക്കളും ബന്ധുക്കളും സംശയിക്കുന്നു.അര്‍ജുന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മന്ത്രി ഇ പി ജയരാജന്‍,ജയിംസ് മാത്യു എന്നിവര്‍ മുഖേന മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.തുടര്‍ന്ന് മുഖ്യമന്ത്രി കര്‍ണാടക ഡി ജി പിയുമായി ബന്ധപ്പെട്ട് മരണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.
മരണകാരണം അപകടമാണ് എന്ന് കരുതുന്നില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂര്‍ പുതിയേടത്ത് വീട്ടില്‍ കെ ടി പ്രഭാകരന്റെയും സുലെഖയുടെയും ഏക മകനാണ് അര്‍ജുന്‍.മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയതിന് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.
http://h4k.d79.myftpupload.com/archives/27861
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.