10 ദിവസങ്ങള്‍ക്ക് ശേഷവും ചിക്കമംഗളുരുവിന് സമീപത്ത് വച്ച് കാണാതായ സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല;തിരച്ചില്‍ തുടരുന്നു;തിരിച്ച് വരവും കാത്ത് പ്രതീക്ഷയോടെ കുടുംബം.

ബെംഗളൂരു : കഴിഞ്ഞ മാസം 24 ന് കോഴിക്കോട് നിന്നും ശിവമോഗ്ഗയിലേക്ക് യാത്ര തിരിച്ച സോളോ റൈഡര്‍ സന്ദീപിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.തെരച്ചില്‍ തുടരുകയാണ്.

ചിക്കമംഗളുരു ജില്ലയിലേക്ക് കടന്ന സന്ദീപിന്റെ ബൈക്ക് (UM Renegade Commando bike-KL-18-V-911) തുംഗ നദിക്ക് സമീപം എൻ ആർ പുരയിൽ പാർക്ക് ചെയ്ത രീതിയിൽ കഴിഞ്ഞ ആഴ്ച  കണ്ടെത്തിയിരുന്നു , പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശൃംഗേരിക്ക് സമീപമാണ് ഇത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

സന്ദീപിന്റെ ഐഡി കാർഡും പേഴ്സും ലഗേജും വാഹനത്തിൽ തന്നെ ഉണ്ടായിരുന്നു.ഇവിടെ വെച്ചു തന്നെ ഫോണ്‍ ഓഫ് ആയതായാണ് പോലീസിന്റെ നിഗമനം. ബൈക്ക് പാര്‍ക്ക് ചെയ്തതിന് സമീപത്തെ തുഗാ നദി യില്‍ തിരച്ചല്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കര്‍ണ്ണാടക പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

34 കാരനായ സന്ദീപ് കോഴിക്കോട് ഒരു അഡെര്‍ട്ടിസ്ങ് കമ്പനി യില്‍ ജോലി ചെയ്തുവരികയാണ്. ബൈക്ക് റൈഡ് ഏറെ ഇഷ്ടമായ സന്ദീപ് ധാരാളം യാത്രകള്‍ പോകുമായിരുന്നു. സന്ദീപുമായി അവസാനം ബന്ധപ്പെട്ട 4 ഫോണ്‍ കാള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സന്ദീപ് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് കുടുംബം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts