തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന് ഓഫീസും സ്റ്റാഫുമായി. സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. 17 പേർ സ്റ്റാഫ് അംഗങ്ങളായി ഉണ്ടാകുമെങ്കിലും പതിനാല് പേരെ വി.എസിന്റെ പ്രവർത്തനത്തിന് മാത്രമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് കഴിഞ്ഞമാസം മൂന്നിന് വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കാൻ സർക്കാർ തീരുമാനമെടുത്തത്. എന്നാൽ ഉത്തരവിറങ്ങാത്തതാനിാൽ ഭരണപരിഷ്കാര കമ്മീഷന്റെ പ്രവർത്തനം തുടങ്ങിയില്ല. സർക്കാർ അധികാരത്തിലെത്തി നൂറ് ദിവസം പിന്നിട്ട ദിവസമാണ് വി.എസിന് ഓഫീസും സ്റ്റാഫും അംഗീകരിച്ച് ഉത്തരവിറങ്ങുന്നത്.
അഡീഷണൽ സെക്രട്ടറി അടക്കം പതിനേഴ് പേരാണ് സ്റ്റാഫിലുണ്ടാകുക.ഇതിൽ വി.എസിന് മാത്രമായി ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, രണ്ട് പി.എ, ഒരു സ്റ്റെനോ, നാല് ക്ലർക്കുമാർ, രണ്ട് ഡ്രൈവർ, ഒരു പാചകക്കാരൻ, രണ്ട് സുരക്ഷാ ജീവനക്കാർ എന്നിവരുണ്ടാകും. ഓഫീസും സ്റ്റാഫുമായിട്ടുണ്ടങ്കിലും ഓദ്യോഗിക വസതി എതെന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.