അവസാനം കേന്ദ്രം ഇടപെട്ടു;പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ടര രൂപ വീതം കുറയും;വില കുറക്കാന്‍ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചു.

ഡല്‍ഹി : കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വലയുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചു. 2.50 രൂപ വീതമാണ് കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ വിലകൂടുമ്പോൾ കൂടുതൽ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

  ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!

ഇന്ധന വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയും ഇന്ന് വര്‍ദ്ധിച്ചിരുന്നു. ഇതിനിടെ പാചക വാതക വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്.

മഹാരാഷ്ട്ര സർക്കാർ പെട്രോൾ നികുതിയിൽ  2.50 രൂപ കുറയ്ക്കും. ഇതോടെ മഹാരാഷ്ട്ര സംസ്ഥാനത്ത് 5 രൂപ പെട്രോളിന്  കുറവ് വരും. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും  90  രൂപയിലേറെയാണ് പെട്രോൾ വില..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം
[masterslider id="10"]

Related posts

Click Here to Follow Us