ബെംഗളൂരു: സ്കൂളുകളിലും കോളജുകളിലും ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി പൊലീസ് സ്പെഷൽ സ്ക്വാഡുകൾ രൂപീകരിക്കാൻ ഡിജിപി നീലമണി എൻ.രാജുവിന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര നിർദേശം നൽകി. ഇതു സംബന്ധിച്ച ഒൗദ്യോഗിക സർക്കുലർ വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. എല്ലാ വിദ്യാലയങ്ങളിലും സ്ക്വാഡിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ഡിജിപിക്ക് ആഭ്യന്തര മന്ത്രി കൂടിയായ പരമേശ്വര നിർദേശിച്ചു.
നഗരത്തിൽ വർധിച്ചു വരുന്ന ലഹരിമരുന്ന് ഉപഭോഗത്തിന് തടയിടുന്നതിന്റെ ഭാഗമായി ഗുണ്ടാ നിയമം ചുമത്താൻ സർക്കാർ തയാറാണെന്ന് പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തു നിന്നുള്ള വിദ്യാർഥികൾ നഗരത്തിൽ ലഹരിമരുന്ന് വിൽപന രംഗത്ത് വ്യാപകമായുണ്ട്. വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപിക്കുന്നതിന് ഇത് വഴിയൊരുക്കുന്നു. ഇത്തരം മാഫിയകൾക്കു തടയിടാൻ പൊലീസ്, ആരോഗ്യം, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ യോഗം നേരത്തെ വിളിച്ചു ചേർത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.