ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ച 50 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്കും മാര്‍ക്കുകൂടി. 9,111 വിദ്യാര്‍ഥികളാണ് വിവിധ വിഷയങ്ങളില്‍ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചത്. ഇതില്‍ 4,632 അപേക്ഷകര്‍ക്കും മാര്‍ക്ക് കൂടുതല്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.
നാഗ്പൂരില്‍ നിന്നുള്ള ഇഷിതാ ഗുപ്തയുടെ കാര്യം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസിന്‍റെ റിസള്‍ട്ട് വന്നപ്പോള്‍ ഇഷിതയുടെ മാര്‍ക്ക് പൊളിറ്റിക്കല്‍ സയന്‍സ് ഒഴിച്ച് ബാക്കിയെല്ലാത്തിനും 95 ല്‍ കൂടുതല്‍ ആയിരുന്നു. സംശയം തോന്നി പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചപ്പോള്‍ ആണ് മനസിലായത് ഇഷിതയുടെ 17 ഉത്തരങ്ങള്‍ക്ക് ശരിയായിട്ട് മാര്‍ക്ക് നല്‍കിയിരുന്നില്ല എന്നത്. പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചതിനു ശേഷം മാര്‍ക്ക് വന്നപ്പോള്‍ ഒന്നും രണ്ടുമല്ല 22 മാര്‍ക്കാണ് കൂടുതല്‍ കിട്ടിയത്. പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മറ്റ് കുട്ടികള്‍ക്കും ഇതേ അവസ്ഥയാണ് ഉണ്ടായത്.
ഇതില്‍ നിന്നും മൂല്യനിര്‍ണയത്തില്‍ ഗുരുതരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ ഉത്തരമെഴുതിയ പലര്‍ക്കും നല്‍കിയിരിക്കുന്നത് പൂജ്യം മാര്‍ക്കാണ്. അതേപോലെ ഗഹനമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ മൂല്യനിര്‍ണയം കൃത്യമായി നടത്തിയിട്ടുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ സിബിഎസ്ഇ 214 അധ്യാപകര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. നടപടി നേരിടുന്ന അധ്യാപകരില്‍ 81 പേര്‍ ഡെറാഡൂണ്‍ മേഖലയില്‍ നിന്നുള്ളവരാണ്. 55 അധ്യാപകര്‍ അലഹബാദില്‍ നിന്നുമുള്ളവരാണ്.
മൂല്യനിര്‍ണയത്തില്‍ പിഴവ് സംഭവിക്കുന്നത് വ്യാപകമായതോടെ ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകരെ കൊണ്ട് മൂല്യനിര്‍ണയം നടത്തുന്ന രീതി സിബിഎസ്ഇ നടപ്പിലാക്കിയിരുന്നു. ഈ നീക്കം വലിയ വിജയമാണെന്ന് സിബിഎസ്ഇ അവകാശപ്പെടുന്നതിനിടെയാണ് ഇത്രയധികം പരാതികള്‍ ഉണ്ടായിരിക്കുന്നത്. 99.6 ശതമാനം കൃത്യതയാണ് രണ്ട് പേര്‍ മൂല്യനിര്‍ണയം നടത്തുന്നതിലൂടെ ലഭിക്കുന്നതെന്ന് സിബിഎസ്ഇ പറയുന്നു.
അതേസമയം പുനര്‍ മൂല്യനിര്‍ണയത്തിന് ശേഷം ഇത്രയധികം മാര്‍ക്ക് കൂടുന്ന അവസ്ഥ പുതിയതാണെന്നാണ് അധ്യാപകര്‍ പറയുന്നത്. 61.34 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തിയത്. ഇതിനായി 50,000 അധ്യാപകരെയാണ് ഉപയോഗിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.