മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലും വിമാനത്താവള പാത ഉൾപ്പെടെയുള്ള പൂർണ്ണ ബ്ലൂ ലൈനിലും ഡ്രൈവർരഹിത ട്രെയിൻ സർവീസുകൾക്ക് വഴിയൊരുക്കുന്ന കമ്മ്യൂണിക്കേഷൻസ്-ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സിഗ്നലിങ് സംവിധാനത്തിന് റെയിൽവേ ബോർഡിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചു.

രണ്ടാം ഘട്ടത്തിന് കീഴിൽ കലേന അഗ്രഹാര മുതൽ തവ രക്കരെ വരെയുള്ള പിങ്ക് ലൈനിലെ റീച്ച്-6 പാതയ്ക്കും, സെൻട്രൽ സിൽക് ബോർഡ് മുതൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബ്ലൂ ലൈനിലെ 2A, 2B പാതകൾക്കുമാണ് അംഗീകാരം ലഭിച്ചത്. പിങ്ക് ലൈനിൽ യാത്രാസേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രധാന തടസ്സങ്ങളിലൊന്നാണ് ഇതോടെ നീങ്ങിയത്.

ഇനി ബിഎംആർസിഎല്ലിന് റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനിൽ (ആർഡിഎസ്ഒ) നിന്നുള്ള താൽക്കാലിക വേഗത സാക്ഷ്യപത്രം, കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ (സിഎംആർഎസ്) പരിശോധനകൾ, ട്രയൽ റണ്ണുകൾ എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. ബ്ലൂ ലൈനിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സിഗ്നലിങ് അനുമതി ലഭിച്ചതോടെ പരീക്ഷണ ഓട്ടവും സുരക്ഷാ പരിശോധനകളും വേഗത്തിലാക്കാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts