വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, വിജയാഘോഷങ്ങളിൽ പാർട്ടി പ്രവർത്തകർ സ്വയംനിയന്ത്രണം പാലിക്കണമെന്ന് അഭ്യർത്ഥിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആഘോഷവേളകളിൽ തന്റെ ചുറ്റും ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും തനിക്ക് പൂമാലകൾ നൽകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൂമാലകൾ തനിക്ക് കടുത്ത അലർജിക്ക് കാരണമാകുമെന്നും അതിനാൽ മാലകൾ അണിയിക്കുന്നത് താൻ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ലോക് ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പ്രവർത്തകരുടെ വലിയ ആവേശത്തെ താൻ മാനിക്കുന്നുവെന്നും എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ മുൻനിർത്തിയും സുരക്ഷാ കാരണങ്ങളാലും ക്രമീകരണങ്ങൾ പരിമിതപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ചടങ്ങുകൾ ദൂരെ നിന്ന് വീക്ഷിച്ചാലും തനിക്ക് വിരോധമില്ലെന്നും എന്നാൽ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

തന്റെ മുഖ്യമന്ത്രി പദവി ഒരു സാധാരണ പാർട്ടി പ്രവർത്തകന്റെ വിജയമാണെന്ന് ഡി.കെ. ശിവകുമാർ ഓർമ്മിപ്പിച്ചു. 1979-80 കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥി നേതാവായി കോൺഗ്രസ് പാർട്ടിയിൽ ചേർന്ന താൻ, സ്കൂൾ-കോളേജ് തലങ്ങളിൽ നിന്ന് പടിപടിയായി ഉയർന്നാണ് ഈ നിലയിലെത്തിയത്. ഒരു സാധാരണ പ്രവർത്തകൻ മുഖ്യമന്ത്രിയാകുന്നതിൽ സഹപ്രവർത്തകർക്ക് സന്തോഷമുണ്ടാകുക സ്വാഭാവികമാണ്. സംസ്ഥാനത്തുടനീളം പാർട്ടി പ്രവർത്തകർക്ക് ഈ നേട്ടം ആഘോഷിക്കാം, എന്നാൽ അത് പരിധികൾ ലംഘിക്കാതെയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയുമായിരിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts