ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്;

ബെംഗളൂരു: ജീവനക്കാരുടെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട (Style Guide) വിവാദങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്കാർട്ട്. ഓഫീസുകളിലും സ്റ്റോറുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള മതചിഹ്നങ്ങൾ ധരിക്കാൻ ഔദ്യോഗികമായി അനുമതി നൽകുമെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു.

കമ്പനിയുടെ ആഭ്യന്തര സ്റ്റൈൽ ഗൈഡിൽ കുറി തൊടുന്നതിനും ബിന്ദി ഇടുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹിജാബ്, തലപ്പാവ് എന്നിവ ധരിക്കുന്നതിനും കർശനമായ നിബന്ധനകൾ ഉള്ളതായി സ്ക്രീൻഷോട്ടുകൾ സഹിതം എക്സിൽ (X) വിമർശനങ്ങൾ ഉയർന്നു. ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും വിവേചനമാണെന്നും ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയതോടെയാണ് കമ്പനി വിശദീകരണവുമായി എത്തിയത്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും വികാരം കണക്കിലെടുത്ത് ഗൈഡ്‌ലൈനുകൾ പരിഷ്കരിക്കുകയാണെന്ന് ലെൻസ്കാർട്ട് അറിയിച്ചു. ബിന്ദി, തിലകം, സിന്ദൂരം, ഹിജാബ്, ടർബൻ തുടങ്ങി എല്ലാ വിശ്വാസചിഹ്നങ്ങളെയും കമ്പനി സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം ജീവനക്കാർക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

ഇന്ത്യയിലുടനീളം 2,400-ലധികം സ്റ്റോറുകളുള്ള ലെൻസ്കാർട്ട്, തങ്ങളുടെ ജീവനക്കാരുടെ ഐഡന്റിറ്റിയെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നുവെന്നും ഭാവിയിലുണ്ടാകുന്ന പോളിസികളിലും പരിശീലന പരിപാടികളിലും ഇത് പ്രതിഫലിക്കുമെന്നും വ്യക്തമാക്കി. സോഫ്റ്റ് ബാങ്ക്, പ്രേംജി ഇൻവെസ്റ്റ് തുടങ്ങിയ പ്രമുഖർക്ക് നിക്ഷേപമുള്ള ലെൻസ്കാർട്ട് കഴിഞ്ഞ നവംബറിലാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts