ബെംഗളൂരുവിലെ ലംബോർഗിനി ‘ഡ്രിഫ്റ്റിംഗ്’ വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ

ബെംഗളൂരു: അനിൽ കുംബ്ലെ സർക്കിളിന് സമീപം ലംബോർഗിനി കാർ ഉപയോഗിച്ച് ‘ഡ്രിഫ്റ്റിംഗ്’ സ്റ്റണ്ട് നടത്തിയെന്ന കേസിൽ നാടകീയമായ വെളിപ്പെടുത്തലുകൾ. മുൻ അധോലോക നായകൻ മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. അത് കരുതിക്കൂട്ടിയുള്ള സ്റ്റണ്ടല്ലെന്നും മറിച്ച് ബ്രേക്ക് ഇട്ടപ്പോൾ കാർ തെന്നിമാറിയതാണെന്നുമാണ് (Skid) ഇവർ അവകാശപ്പെടുന്നത്.

മുൻകൂർ ജാമ്യം നേടിയ റിക്കി റായ് തിങ്കളാഴ്ച വൈകുന്നേരം കബ്ബൺ പാർക്ക് ട്രാഫിക് പോലീസിന് മുന്നിൽ ഹാജരായി മൊഴി നൽകി. സംഭവസമയത്ത് കാർ ഓടിച്ചിരുന്നത് റിക്കി റായിയല്ല, അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു. റിക്കി കാറിലുണ്ടായിരുന്നു എന്നത് സത്യമാണ് എന്നാണ് സംഭവത്തെക്കുറിച്ച് അഭിഭാഷകൻ ജി. നാരായണസ്വാമി പറഞ്ഞത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയ റോഡിൽ ചെളിയുണ്ടായിരുന്നു. ബ്രേക്ക് ഇട്ടപ്പോൾ കാർ തെന്നിമാറുകയായിരുന്നു. അപകടം ഒഴിവാക്കി വണ്ടി നിയന്ത്രിച്ച ഡ്രൈവറുടെ വൈദഗ്ധ്യത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് അഭിഭാഷകൻ വാദിച്ചു.

രസമാനമായ കേസുകളിൽ പോലീസ് സാധാരണ പിഴ ഈടാക്കി വിടാറാണുള്ളത്. എന്നാൽ ഇവിടെ ബോധപൂർവ്വം എഫ്‌ഐആർ ജിസ്റ്റർ ചെയ്ത് റിക്കി റായിയെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റഷ്യയിൽ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് റിക്കി റായ് ഈ വിവാദത്തിൽപ്പെട്ടത്. ഏകദേശം മൂന്ന് മണിക്കൂറോളം പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തു. അതേസമയം, സംഭവത്തിന് മുൻപും ശേഷവുമുള്ള കാറിന്റെ ദൃശ്യങ്ങൾ ട്രാഫിക് പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവസമയത്ത് താനാണ് വണ്ടി ഓടിച്ചതെന്ന് ഡ്രൈവർ സമ്മതിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts