ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം

ഡൽഹി: പാചകവാതക സിലിണ്ടറുകൾക്കായി വിതരണക്കാരുടെ ഓഫീസുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങളുമായി ഗ്യാസ് കമ്പനികൾ. ഇൻഡ്യൻ (Indane), എച്ച്പി (HP), ഭാരത് ഗ്യാസ് (Bharat Gas) ഉപഭോക്താക്കൾക്ക് ഇനി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയോ ഒരു മിസ്സ്ഡ് കോളിലൂടെയോ വീട്ടിലിരുന്ന് തന്നെ സിലിണ്ടറുകൾ ബുക്ക് ചെയ്യാം.

പ്രധാന കമ്പനികൾ നൽകുന്ന സേവനങ്ങൾ താഴെ പറയുന്നവയാണ്:

ഇൻഡ്യൻ ഗ്യാസ്

ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ്, എസ്എംഎസ്, മിസ്സ്ഡ് കോൾ എന്നിവ വഴി ബുക്ക് ചെയ്യാം. വാട്‌സ്ആപ്പിൽ 7588888824 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം ‘REFILL’ എന്ന് ടൈപ്പ് ചെയ്ത് സന്ദേശമയക്കുക. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും മിസ്സ്ഡ് കോൾ നൽകിയും ബുക്കിംഗ് നടത്താം. സുരക്ഷാ സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്കായി 1906 എന്ന നമ്പറിൽ ബന്ധപ്പെടാം.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

എച്ച്പി ഗ്യാസ്

എച്ച്പി ഉപഭോക്താക്കൾക്ക് െഎവിആർഎസ് ബുക്കിംഗിന് 88888 23456 എന്ന നമ്പറിലേക്ക് വിളിച്ചാൽ മതി. 94936 02222 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോൾ നൽകിയും. 92222 01122 എന്ന നമ്പറിലേക്ക് ‘Hi’ എന്ന് വാട്സ്ആപ്പ്സന്ദേശമയച്ചും ബുക്ക് ചെയ്യാം. കൂടാതെ HP Pay ആപ്പ്, ആമസോൺ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും ബുക്കിംഗ് സാധ്യമാണ്.

ഭാരത് ഗ്യാസ്

ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ‘Bharatgas’ മൊബൈൽ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാകും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി ആക്ടിവേറ്റ് ചെയ്യുക. ആപ്പ് വഴി സിലിണ്ടർ ബുക്ക് ചെയ്യാനും പേയ്മെന്റ് നടത്താനും പരാതികൾ രജിസ്റ്റർ ചെയ്യാനും സാധിക്കും.

  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ

സിലിണ്ടർ ബുക്ക് ചെയ്യുന്നതിനൊപ്പം തന്നെ ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യവും എല്ലാ കമ്പനികളും നൽകുന്നുണ്ട്. ഇത് വിതരണ സമയത്തെ ചില്ലറ ഇടപാടുകൾ ഒഴിവാക്കാൻ സഹായിക്കും. ഉമാംഗ് ആപ്പ് വഴിയും എല്ലാ കമ്പനികളുടെയും സിലിണ്ടറുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us