ബെംഗളൂരു സാധാരണക്കാര്‍ ക്കു കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ഉറപ്പ് വരുത്താന്‍ നിശ്ചിത റൂട്ടുകളില്‍ ഷെയര്‍ ഇലക്രിക് ഓട്ടോ സര്‍വീസ് ആരംഭി ക്കാനുള്ള നഗരഗതാഗത ഡയറ ക്ടറേറ്റിന്റെ (ഡല്‍റ്റ്) പദ്ധതി വെളിച്ചം കണ്ടില്ല.
2 വര്‍ഷം മുന്‍പ് റൂട്ടുകള്‍ തിരഞ്ഞെടുത്തെങ്കിലും പരമ്പരാഗത ഓട്ടോ തൊഴിലാളി യൂണിയനുകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തുടര്‍നട പടികള്‍ നിലച്ചു. വെബാക്‌സികളും മീറ്റര്‍ ഓട്ടോകളും അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതികള്‍ വ്യാപകമായതോ ഷെയര്‍ ഓട്ടോകള്‍ക്ക് അനുമതി നല്‍കണമെന്ന് വിവിധ കൂട്ടായ്മ കള്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബിഎംടിസി പോകാത്ത വഴികള്‍
ബിഎംടിസി ബസ് സര്‍വീസുകള്‍ കടന്നുചെല്ലാത്ത പാര്‍പ്പിട മേഖലകളിലെ റൂട്ടുകളാണു ഷെയര്‍ ഓട്ടോ സര്‍വീസിനായി പരിഗണിച്ചത്. മല്ലേശ്വരം സംപിഗെ റോഡ്- നാഗപ്പ സ്ട്രീറ്റ്, സംപിഗെ റോഡ്- സിരൂര്‍ പാര്‍ക്ക് റോഡ്, മല്ലേശ്വരം 18 ക്രോസ് ബസ് സ്റ്റാന്‍ഡ് സാന്‍ഡല്‍ സോപ്പ് ഫാക്ടറി എന്നീ റൂട്ടുകളാണു പരിഗണിച്ചത്.
ആദ്യ 2 കിലോമീറ്ററിന് 20 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 10 രൂപയുമാണ് ഈടാക്കുക. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. യാത്രക്കാരുടെ സുരക്ഷ യ്ക്കായി ജിപിഎസ് ട്രാക്കിങ് സംവിധാനവും ഓട്ടോകളില്‍ ക്രമീകരിക്കും. മെട്രോ സ്റ്റേഷ നുകള്‍ കേന്ദ്രീകരിച്ച് ചില സ്വകാ ര്യ ഏജന്‍സികള്‍ ഷെയര്‍ ഓട്ടോ ഇടക്കാലത്ത് നടപ്പാക്കിയെങ്കി ലും മാസങ്ങള്‍ക്കുള്ളില്‍ നിലച്ചു.
എതിര്‍പ്പുമായി യൂണിയനുകള്‍
കൂടുതല്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതോടെ നിലവിലെ തൊഴിലാളികള്‍ക്ക് വരുമാനം ഇടിയുമെന്നാണ് യൂണിയനുകളുടെ വാദം. എല്‍പിജി ഓട്ടോകള്‍ ഇവിയിലേ ക്കു മാറ്റാന്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണം. കുടുതല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് കൊടുക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും യൂണിയനുകള്‍ പറയുന്നു.
