കാനറ ബാങ്ക് എടിഎമ്മില്‍ നിന്നും അഞ്ചു ലക്ഷം രൂപ കവര്‍ന്നു ..!സംഭവം നടന്നത് അനേക്കല്ലില്‍…

ബെംഗലൂരു: അനെക്കല്‍ താലൂക്കില്‍  കമ്മസാന്ദ്രയിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന കാനറ ബാങ്കിന്റെ എടിഎം ല്‍ നിന്നും അഞ്ചു ലക്ഷം രൂപ അപഹരിച്ചു ..ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു.പിറ്റേന്ന്‍ ബാങ്ക് അധികൃതര്‍ എടിഎം പ്രവര്‍ത്തനരഹിതമായ മെസേജ് ലഭിച്ചതിനെ തുടര്‍ന്ന്‍ കാശ് നിറയ്ക്കാന്‍ എത്തിയതോടെ ആണ് വിവരം അറിയുന്നത് …
മെഷീന്‍ തകരാറിലായത് മോഷണത്തെ തുടര്‍ന്നെന്ന് മനസ്സിലാക്കിയ അധികൃതര്‍ പോലീസിനെ വിവരം ധരിപ്പിച്ചു …ക്യാബിനില്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ ദിശ തിരിച്ചു വെച്ചതായും , മറ്റൊന്ന്‍ തുണി ഉപയോഗിച്ചതായും അന്വേഷണത്തില്‍ ബോധ്യമായി ..
 
എ ടി എം സെന്ററിനു സെക്യുരിറ്റി ഉണ്ടായിരുന്നില്ല എന്നത് വന്‍ സുരക്ഷാ വീഴ്ച ആണെന്ന് ബാംഗ്ലൂര്‍ റൂറല്‍ എസ് പി എസ് . ഭീമാ ശങ്കര്‍ പറഞ്ഞു …അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരുമെന്നും അദ്ദേഹം അറിയിച്ചു ….
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്, പണം പോയത് ഇൻസ്റ്റാഗ്രാം 'സൂപ്പർവൈസറുടെ' കീശയിലേക്ക്; ബെംഗളൂരുവിൽ ടെക്കിക്ക് സംഭവിച്ചത്!
  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us