യുവതിയുടെ വിരൽ വെട്ടി കവർച്ച ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു നഗരമധ്യത്തില്‍ നടന്ന ക്രൂരമായ കവർച്ചാശ്രമത്തില്‍ സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് അറസ്റ്റിലായത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. ഗണേശോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്മി എന്നീ രണ്ട് സ്ത്രീകളെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ഭീഷണിപ്പെടുത്തി സ്വർണം ആവശ്യപ്പെടുകയായിരുന്നു.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഉഷ തന്റെ സ്വർണമാല ഊരി നല്‍കിയെങ്കിലും, വരലക്ഷ്മി എതിർത്തുനിന്നു. ഇതില്‍ പ്രകോപിതനായ യോഗാനന്ദ, വടിവാള്‍ ഉപയോഗിച്ച്‌ വരലക്ഷ്മിയുടെ രണ്ട് വിരലുകള്‍ വെട്ടിമാറ്റുകയും തുടർന്ന് ഏഴ് പവനോളം സ്വർണം കവർന്ന് രക്ഷപ്പെടുകയുമായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts