കാട്ടാനകൾ കൂടുതൽ കർണാടകയിലെന്ന് സർവേ റിപ്പോർട്ട്

ബെംഗളൂരു : പുതിയസർവേയിലും കാട്ടാനകൾ കൂടുതൽ കർണാടകയിലെന്ന് സർവേ റിപ്പോർട്ട്. ഇന്ത്യയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവുംകൂടുതൽ ആനകൾ വസിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഏറ്റവുംകൂടുതലുള്ള കർണാടകയിൽ 6,013 ആനകളാണുള്ളത്. തൊട്ടുപിന്നാലെ അസം (4,159), തമിഴ്നാട് (3,136), കേരളം (2,785), ഉത്തരാഖണ്ഡ് (1,792) എന്നീ സംസ്ഥാനങ്ങളാണുള്ളത്.

കർണാടകയിൽ ബന്ദിപ്പുർ വന്യജീവി സംരക്ഷണകേന്ദ്രത്തിലാണ് കൂടുതൽ ആനകളുള്ളത്. നാഗർഹോളെ, എംഎം ഹിൽസ്, ബിആർടി എന്നീ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിലാണ് പിന്നെ കൂടുതൽ ആനകളുള്ളത്.

  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 

കാട്ടാനകളുടെ എണ്ണത്തിൽ രാജ്യത്താകെ 18 ശതമാനം കുറവുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഓൾ ഇന്ത്യ സിങ്ക്രോണസ്ഡ് എലിഫന്റ് എസ്റ്റിമേഷൻ -2025 പ്രകാരമാണ് ആനയുടെ എണ്ണത്തിൽ കുറവുവന്നതായുള്ള കണ്ടെത്തൽ. കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, പ്രോജക്ട് എലിഫന്റ്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടത്തിയ സർവേ റിപ്പോർട്ടാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. 2017-ൽ 27,312 ആയിരുന്നു ആനകളുടെ എണ്ണം. എന്നാൽ, ഇപ്പോൾ അത് 22,446 ആയി കുറഞ്ഞു. ഛത്തീസ്ഗഢിലും ത്ധാർഖണ്ഡിലുമായി 650-ലധികവും ഉണ്ട്. അരുണാചൽ പ്രദേശ് (617), മേഘാലയ (677), നാഗാലാൻഡ് (252), ത്രിപുര (153) എന്നിങ്ങനെയാണ് ആനകളുള്ളത്.

  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും

2021-ൽ ആരംഭിച്ച സർവേയുടെ റിപ്പോർട്ട് നാലുവർഷങ്ങൾക്കുശേഷം ചൊവ്വാഴ്ചയാണ് സർക്കാർ പുറത്തിറക്കിയത്. സങ്കീർണമായ ജനിതക വിശകലനവും ഡേറ്റ മൂല്യനിർണയവും കാരണമാണ് കാലതാമസം ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഏഷ്യൻ ആനകളിൽ 60 ശതമാനത്തിലധികം ഇന്ത്യയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!
[masterslider id="10"]

Related posts

Click Here to Follow Us