ശൈശവ വിവാഹങ്ങൾ തടയാൻ ജില്ലാതലം വരെ നിരീക്ഷണസേന ‘അക്ക പടെ’ സ്‌ക്വാഡ് രൂപീകരിക്കുന്നു

ബെംഗളൂരു : കർണാടകത്തിൽ വർധിച്ചുവരുന്ന വിവാഹങ്ങൾ തടയാൻ ‘അക്ക പടെ’ (സഹോദരി സേന) പദ്ധതി നടപ്പാക്കുന്നു.

ആദ്യഘട്ടത്തിൽ മൈസൂരു, ബെളഗാവി, ദക്ഷിണ കന്നഡ ജില്ലകളിൽ പദ്ധതി നടപ്പാക്കും.

സ്വാതന്ത്രദിനമായ വെള്ളിയാഴ്ച മുതൽ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ അതത് ജില്ലാ ഭരണകൂടങ്ങൾക്ക് വനിതാ ശിശുവികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നിർദേശം നൽകി.

‘അക്കാ പടെ’യിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ, എൻസിസി സീനിയർ കെഡേറ്റുകൾ, വനിതാശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന ഒരു സ്ക്വാഡാണ് ഉണ്ടാകുക.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ഗ്രാമപ്പഞ്ചായത്ത് തലം മുതൽ ജില്ലാതലം വരെ നിരീക്ഷണസേനകൾ രൂപവത്കരിക്കും. സ്‌ക്വാഡിന് ഒരു വാഹനവും നൽകും. ആദ്യ ഘട്ടത്തിൽ, കോളേജിന് പുറത്തുള്ള പെൺകുട്ടികളുടെ വിവരങ്ങൾ സ്‌ക്വാഡ് ശേഖരിക്കും.

ആവശ്യത്തിന് പെൺകുട്ടികളെ സ്‌കൂളിലേക്കും വീടുകളിലേക്കും സ്‌ക്വാഡിന്റെ വാഹനത്തിലെത്തിക്കും. സ്‌ക്വാഡിലെ അംഗങ്ങൾ പെൺകുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തും.

ജില്ലയിൽ ഇതിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മൈസൂരിലെ വനിതാ- ശിശു വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി. ബസവരാജു അറിയിച്ചു.

  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു

കർണാടകയിൽ മൂന്ന് വർഷത്തിനിടെ 1,799 ശൈശവ വിവാഹങ്ങൾ നടന്നതായാണ് സർക്കാരിന്റെ കണക്ക്. 2022-23-ൽ 405, 2023-24-ൽ 709, 2024-25ൽ 685 എന്നിങ്ങനെയാണ് ഔദ്യോഗിക കണക്ക്. യഥാർഥ എണ്ണം ഇതിനും മുകളിലാണന്ന വിമർശനവുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
[masterslider id="10"]

Related posts

Click Here to Follow Us