മദ്യപിച്ച്‌ വീട്ടിലെത്തി ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടി കൊലപ്പെടുത്തി

death

പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. കാപ്പ കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് കൊലപ്പെട്ട സിജില്‍.

കൊടുന്തരപ്പുള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിച്ച്‌ വീട്ടിലെത്തിയ സിജില്‍ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം

പ്രതി ശിവൻ ഒളിവിലാണ്. പാലക്കാട് നാേർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസപ്പിറവി കണ്ടില്ല; ബെം​ഗളൂരുവിൽ പെരുന്നാൾ ശനിയാഴ്ച; റംസാൻ 30 പൂർത്തിയാക്കി വിശ്വാസികൾ ഈദിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ
[masterslider id="10"]

Related posts

Click Here to Follow Us