മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ​യു​ടെ അ​റ​സ്റ്റ് സ്റ്റേ ​ചെ​യ്ത് ഹൈ​കോ​ട​തി

ബെംഗളൂരു : റോ​ഡ​രി​കി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും, ബി.​ജെ.​പി നേ​താ​വു​മാ​യ അ​ന​ന്ത് കു​മാ​ർ ഹെ​ഗ്‌​ഡെ​ക്കെ​തി​രെ നി​ർ​ബ​ന്ധി​ത ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് നിർദേശിച്ച് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി.

ത​നി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത എ​ഫ്‌.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് ജ​സ്റ്റി​സ് എ​സ്.​ആ​ർ. കൃ​ഷ്ണ​കു​മാ​റി​ൻ്റെ സിം​ഗി​ൾ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്ന് ഹെഗ്ഡയോട് കോടതി നിർദേശിച്ചു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ​ കേസിനാസ്പദമായ സംഭവം. സെ​യ്ഫ് ഖാ​ൻ എന്ന ആളും കുടുംബവും ഹ​ലേ​ന​ഹ​ള്ളി​യി​ൽ​നി​ന്ന് തു​മ​കൂ​രു​വി​ലേ​ക്ക് കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഹെ​ഗ്ഡെ അ​ക്ര​മി​ക്കുകയായിരുന്നു.

അതെസമയം ആക്രമണത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും നെ​ല​മം​ഗ​ല​ക്ക് സ​മീ​പം ആ​വ​ർ​ത്തി​ച്ച് ഹോ​ൺ മു​ഴ​ക്കി​യി​ട്ടും കാ​റി​ന് വ​ഴി​ തരാത്തതിനെ തുടർന്ന് തൻ്റെ ജീ​വ​ന​ക്കാ​ർ സെ​യ്ഫ് ഖാ​നെ ആ​ക്ര​മി​ച്ചു എന്നാണ് ഹെഗ്ഡയുടെ വാദം.

സംഭവത്തിൽ സെയ്ഫ്ഖാൻ പരാതി നൽകിയതിനെ തുടർന്ന് ഗ​ൺ​മാ​നെ​യും ഡ്രൈ​വ​റെ​യും അ​റ​സ്റ്റ് ചെ​യ്ത പൊ​ലീ​സ് ഹെ​ഗ്ഡെ​ക്കെ​തി​രെ കേ​സ് ഫ​യ​ൽ ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
[masterslider id="10"]

Related posts