ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനം ജനകീയ മുന്നേറ്റമായി മാറിയ വര്‍ഷങ്ങളായിരുന്നു കഴിഞ്ഞ നാല് വര്‍ഷങ്ങളെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 125 കോടി ജനങ്ങള്‍ ചേര്‍ന്ന് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന്‍റെ വിവിധ നേട്ടങ്ങള്‍ വിവരിക്കുന്ന ഗ്രാഫിക്സും വീഡിയോയും നരേന്ദ്രമോദി സ്വന്തം ട്വിറ്റര്‍ പേജില്‍ പങ്കു വച്ചു. ‘നല്ല ഉദ്ദേശ്യം, ശരിയായ വികസനം’ എന്ന ടാഗോടുകൂടിയാണ് മോദിയുടെ ട്വീറ്റ്. ഇന്ത്യയെ നവീകരിക്കാനുള്ള യാത്ര തുടങ്ങിയത് നാല് വര്‍ഷം മുന്‍പ് ഇതേ ദിവസമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.
സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം പ്രഥമ പരിഗണന രാജ്യത്തിനാണ്. സദുദ്ദേശ്യത്തോടും സത്യസന്ധതയോടും കൂടി ജനസൗഹൃദവും ഭാവിയെ മുന്നില്‍ക്കണ്ടുകൊണ്ടുമുള്ള തീരുമാനങ്ങള്‍ പുതിയ ഇന്ത്യക്കായുള്ള അടിസ്ഥാനശിലകളായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.For us, it is always India First.
With the best intent and complete integrity, we have taken futuristic and people-friendly decisions that are laying the foundations of a New India. #SaafNiyatSahiVikas pic.twitter.com/xyYx6KFIv3
— Narendra Modi (@narendramodi) May 26, 2018