മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് 2018 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിന്്കീഴടക്കിയാണ് ചെന്നൈ ഫൈനലിലെത്തിയത്. സണ്‍റൈസേഴ്സ് ചെറിയ സ്കോര്‍ ഒരിക്കല്‍ക്കൂടി പ്രതിരോധിക്കുമെന്നു തോന്നിച്ചെങ്കിലും ഫാഫ് ഡുപ്ലസിയുടെ കരുത്തുറ്റ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗസ് ഐപിഎല്‍ 2018 ഫൈനലില്‍. അവസാനഘട്ടം വരെ വിജയപ്രതീക്ഷ പുലര്‍ത്തിയ സണ്‍റൈസേഴ്സിനെ, ഡുപ്ലെസിയുടെ അര്‍ധസെഞ്ചുറിയാണ് വിജയത്തില്‍നിന്ന് അകറ്റിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.
സണ്‍റൈസേഴ്സിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റൺസ്. ചെന്നൈ19.1 ഓവറിൽ എട്ട് വിക്കറ്റിന് 140. സീസണിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ച ഡുപ്ലെസി 42 പന്തില്‍ അഞ്ചു ബൗണ്ടറിയും നാലു സിക്സും സഹിതം 67 റണ്‍സുമായി പുറത്താകാതെ നിന്നു. ഡുപ്ലസിയാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ക്വാളിഫയറില്‍ തോറ്റെങ്കിലും സണ്‍റൈസേഴ്സിന് ഇനിയും പ്രതീക്ഷയുണ്ട്. ഇന്ന് നടക്കുന്ന രാജസ്ഥാന്- കോല്‍ക്കത്ത എലിമിനേറ്റര്‍ മല്‍സര വിജയികളുമായി ഒരിക്കല്‍ക്കൂടി സണ്‍റൈസേഴ്സിന് ഫൈനല്‍ ലക്ഷ്യമിട്ട് പോരാടാം.
താരതമ്യേന ചെറിയ സ്കോര്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. അഞ്ചു പന്തു നേരിട്ട ഷെയ്ന് വാട്സന് റണ്ണൊന്നുമെടുക്കാതെ പുറത്ത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമിക്കു ക്യാച്ച് നല്‍കിയായിരുന്നു വാട്സന്റെ പുറത്താകല്‍.
സ്കോര്‍ 24ല്‍ എത്തിയപ്പോള്‍ സുരേഷ് റെയ്നും മടങ്ങി. റെയ്നയെ സിദ്ധാര്‍ഥ് കൗള്‍ ക്ലീന്‍ ബൗള്‍ഡാക്കി. 13 പന്തില്‍ നാലു ബൗണ്ടറി സഹിതം നേടിയ 22 റണ്‍സായിരുന്നു റെയ്നയുടെ സമ്പാദ്യം.
തൊട്ടടുത്ത പന്തില്‍ ഇന്‍ഫോം ബാറ്റ്സ്മാന് അമ്പാട്ടി റായിഡു നേരിട്ട ആദ്യ പന്തില്‍ തന്നെ കൗള്‍ മടക്കി. നായകന് മഹേന്ദ്ര സിംഗ് ധോണി പതിവുപോലെ പിടിച്ചുനില്ക്കാന് ശ്രമിച്ചു. എന്നാല്‍ റഷീദ് ഖാനു മുന്നില്‍ ചെന്നൈ നായകന് (9) ക്ലീന്‍ബൗള്‍ഡ്. സ്കോര്‍ 57ലെത്തിയപ്പോള്‍ ഡ്വെയ്ന്‍ ബ്രാവോയും (7)പിന്നാലെ രവീന്ദ്ര ജഡേജയും (3) കൂടാരം കയറിയതോടെ സണ്‍റൈസേഴ്സ് ഒരിക്കല്‍ക്കൂടി ബൗളിംഗ് വിസ്മയം ആവര്‍ത്തിക്കുമെന്നു തോന്നി.
എന്നാല്‍, ഒരറ്റത്ത് വിക്കറ്റ് നിലംപതിക്കുമ്പോഴും നിശബദ്നയിരുന്ന ഡുപ്ലസി ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ സണ്‍റൈസേഴ്സിന്റെ പിടി അയഞ്ഞു. അവസാനം വന്നവരുമായി ചെറിയ കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കന്‍ നായകന് ടീമിനെ ജയത്തിലേക്ക് അടുപ്പിച്ചു. ഷാര്‍ദുല്‍ ഠാക്കൂർ (അഞ്ചു പന്തില്‍ 15 നോട്ടൗട്ട്) ഡുപ്ലസിക്കു മികച്ച പിന്തുണ നൽകി. കാര്‍ലോസ് ബ്രാത്വയ്റ്റ് എറിഞ്ഞ 18-ാം ഓവറില്‍ ഡുപ്ലസി അടിച്ചെടുത്ത 20 റണ്‍സാണ് കളിയുടെ ഗതി മാറ്റിയത്. കൗളിന്റെ 19-ാം ഓവറില്‍ താക്കൂര്‍ മൂന്നു ബൗണ്ടറി കൂടി നേടിയതോടെ കളി പൂര്‍ണമായും ചെന്നൈയുടെ കയ്യിലായി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തില്‍ സിക്സ് പറത്തിയ ഡുപ്ലസി വീരോചിതം ചെന്നൈയെ ഫൈനലില്‍ കടത്തി.സണ്‍റൈസേഴ്സ് നിരയില്‍ റഷിദ് ഖാന്, സന്ദീപ് ശര്‍മ, കൗള്‍ എന്നിവര്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ചെന്നൈ നായകന് മഹേന്ദ്രസിംഗ് ധോണി സണ്‍റൈസേഴ്സിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ചെറിയ സ്കോറിലേക്കു പോകുമായിരുന്ന സൺ റൈസേഴ്സിനെ 29 പന്തില്‍ 43 റണ്‍ സു മായി പുറത്താകാതെനിന്ന കാര്‍ലോസ് ബ്രാത്വയ്റ്റിന്റെ പ്രകടനമാണ് മാന്യമായ സ്കോറിലെത്തിച്ചത്. ഇന്നിംഗ്സില്‍ പിറന്ന നാലു സിക്സുകളും സ്വന്തം പേരിലെഴുതിയ ബ്രാത്വയ്റ്റാണ് അവരുടെ ടോപ് സ്കോറര്‍. ഒരു ഫോറും നാലു സിക്സും വിന്‍ഡീസ് താരം പറത്തി. ചെന്നൈ നിരയില്‍ ഡ്വെയ്ന്‍ ബ്രാവോ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. ആദ്യ പന്തില്‍ത്തന്നെ ഇന്‍ഫോം ബാറ്റ്സ്മാന് ശിഖര്‍ ധവാന് ദീപക് ചഹാറിന്റെ പന്തില്‍ ക്ലീന്‍ബോള്‍ഡായി കൂടാരം കയറി. ശ്രീവത്സ് ഗോസ്വാമിക്കൊപ്പം ഫോമിലുള്ള നായകന് കെയ്ന്‍ വില്യംസണ് ചേര്‍ന്നപ്പോള്‍ സണ്‍റൈസേഴ്സിന് അപകടത്തില്‍നിന്നു കടത്തുമെന്നു തോന്നി.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 34 റണ്‍സ് ചേര്‍ത്തശേഷം ഈ സഖ്യം പിരിഞ്ഞു. ഗോസ്വാമിയെ സ്വന്തം ബൗളിംഗില്‍ ലുംഗി എന്‍ഗിഡി പിടികൂടി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ വില്യംസണും കൂടാരം കയറി. പിന്നാലെയെ ത്തിവരും വലിയ സംഭാവന നൽ കിയില്ല. ഇതോടെ ചെറിയ സ്കോറിലൊതുങ്ങുമെന്നു കരുതിയ സണ്‍റൈസേഴ്സിന്റെ രക്ഷകനായി ബ്രാത്വയ്റ്റ് അവതരിച്ചു. ഭുവനേശ്വര്‍ കുമാറുമായി ചേര്‍ന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിന്‍ഡീസ് താരം സ്ഥാപിച്ചത്. ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ടു സിക്സും ഒരു ഫോറും സഹിതം 20 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്. ഭുവനേശ്വര്‍ കുമാര്‍ (7) അവസാന പന്തില്‍ റണ്ണൗട്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.