ഹൈപ്പർലൂപ്പ് പദ്ധതി വിജയത്തിലേക്ക്; ചെന്നൈ-ബംഗളൂരു പാതയും പരിഗണനയിൽ

മദ്രാസ് ഐഐടി കാംപസിലെ ഹൈപ്പർലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422 മീറ്റർ നീളത്തിലാണ് ഇവിടെ ഹൈപ്പർലൂപ്പ് പാത പരീക്ഷണാർഥം നിർമിച്ചിരിക്കുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഹൈപ്പർലൂപ്പ് പാതയാണെന്നും 40 മീറ്റർ കൂടി കൂട്ടിച്ചേർക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ പാതയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐഐടി മദ്രാസ് ആണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് ഇതിന് വേണ്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചത്. പദ്ധതി വിജയകരമായതോടെ 50 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ഹൈപ്പർലൂപ്പ് പാത പണിയാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. പക്ഷേ ഇത് എവിടെ പണിയണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പുതിയ പാത വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താമെന്നാണ് കണക്ക് കൂട്ടൽ.

  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്

രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് പാത മുംബൈ-പുണെ നഗരങ്ങളെ ബന്ധിപ്പിച്ചാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ പാത പൂർത്തിയാകുന്നതോടെ 25 മിനിറ്റ് കൊണ്ട് മുംബൈയിൽനിന്ന് പുണെയിലെത്താം.

  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!

മുംബൈ-പുണെയ്ക്ക് പുറമെ ചെന്നൈ-ബംഗളൂരു പാതയും പരിഗണനയിലുണ്ട്. മണിക്കൂറിൽ 1,200 കിലോമീറ്റർ വേഗത്തിലാണ് ഹൈപ്പർലൂപ്പിലൂടെ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള പോഡുകൾ പായുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
[masterslider id="10"]

Related posts

Click Here to Follow Us