ബെംഗളൂരു: ഭാൽക്കിയിൽ തുടർച്ചയായി കാക്കകൾ ചത്തൊടുങ്ങുന്നത് പട്ടണത്തിൽ പക്ഷിപ്പനി ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ച സർക്കാർ ആശുപത്രി വളപ്പിൽ രണ്ട് കാക്കകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയതിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഉദ്ഗിറിലും പക്ഷിപ്പനി കണ്ടെത്തിയപ്പോൾ നൂറുകണക്കിന് കാക്കകൾ ചത്തിരുന്നു. ഇപ്പോൾ, ഭാൽക്കിയിൽ കാക്കകൾ ചത്തത് പക്ഷിപ്പനി പട്ടണത്തിലേക്കും പടരുമെന്ന ആശങ്കയിക്കാണ് നയിച്ചത്,
മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാന അതിർത്തികളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് കോഴികളെ ജില്ലയിലേക്ക് കൊണ്ടുവരുന്നുണ്ട്. കാക്കകൾ ചത്തതിനെത്തുടർന്ന്, മൃഗഡോക്ടർമാർ വിശദമായ പരിശോധനകൾ നടത്തി കാരണം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.