രാജ്യത്തെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം ചെറിയാൻ (82) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബംഗളൂരുവിൽ എത്തിയതായിരുന്നു.
1942 ൽ കായംകുളത്താണ് ജനനം. മംഗളൂരു കസ്തൂർബ മെഡിക്കൽ കോളജിലായിരുന്നു മെഡിക്കൽ പഠനം. രാജ്യത്ത് ആദ്യമായി കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1975 ലാണ് ശസ്ത്രക്രിയ നടന്നത്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ലേസർ ഹാർട്ട് സർജറി എന്നിവ നടത്തിയതും ഡോ. കെ.എം ചെറിയാനാണ്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. 1991ൽ പത്മശ്രീ ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]