വീണ്ടും ദുരഭിമാനക്കൊല; 18 കാരനെ തല്ലിക്കൊന്നു 

ബെംഗളൂരു: അന്യജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ തല്ലിക്കൊന്നു.

കമലാനഗറിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ സുമിത് കുമാറാണ് (18) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ യുവതിയുടെ പിതാവ് കിഷൻ ഗാവ്‌ലി (55) സഹോദരൻ രാഹുല്‍ ഗാവ്‌ലി (24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിയും സുമിത്തും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.

ഈ ബന്ധത്തില്‍ യുവതിയുടെ ബന്ധുക്കള്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

അതിനിടെ ജനുവരി അഞ്ചിന് യുവതിയെ കാണാനായി സുമിത്ത് വീട്ടിലെത്തിയിരുന്നു.

ഈ സമയത്ത് കിഷനും രാഹുലും വീട്ടില്‍ ഇല്ലായിരുന്നു.

തുടർന്ന് പ്രതികള്‍ വീട്ടിലെത്തിയപ്പോള്‍ സുമിത്തിനെ കാണുകയും വടിയുപയോഗിച്ച്‌ ക്രൂരമായി മർദ്ദിക്കുകയും ഗ്രാമത്തിന് പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ ഉപേക്ഷിക്കുകയുമായിരുന്നു.

മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് സുമിത്തിനെ നാട്ടുകാർ കണ്ടെത്തിയത്.

ഗുരുതര പരിക്കേറ്റ യുവാവിനെ ലാത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്മോർട്ടത്തിനുശേഷം സുമിത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സംഭവത്തില്‍ സുമിത്തിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

പ്രതികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

മകന് പെണ്‍കുട്ടിയുമായി അടുപ്പമുളള കാര്യം അറിയുമായിരുന്നുവെന്നും അവർ കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts