ഉത്തരേന്ത്യയില്‍ വീണ്ടും പൊടിക്കാറ്റ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റ്. മണിക്കൂറില്‍ 50 മുതല്‍ 70 വരെ വേഗതയിലായിരുന്നു കാറ്റ് വീശിയത്. ശക്തമായ കാറ്റ് മൂലം അരമണിക്കൂര്‍ നേരത്തേക്ക് ഡല്‍ഹി മെട്രോ സര്‍വീസ് നിറുത്തി വച്ചു. പത്തോളം വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും റിപ്പോര്‍‍ട്ട് ചെയ്തു. മരങ്ങള്‍ വീണത് റോഡ് ഗതാഗതത്തെ ബാധിച്ചു. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു പൊടിക്കാറ്റ് വീശിയത്. പെട്ടെന്ന് ഇരുട്ടു മൂടി കാറ്റ് വീശിയത് ആളുകളെ പരിഭ്രാന്തിയിലാക്കി.

  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു

മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി കാറ്റില്‍ തകര്‍ന്നു വീണു. തുടര്‍ന്ന് പരിപാടി റദ്ദാക്കി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം കാറ്റിനെയും മഴയേയും തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയിലുണ്ടായ പൊടിക്കാറ്റില്‍ 134 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മുതല്‍ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കളകളെ 'സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി 'പ്ലഗ് പോയിന്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
[masterslider id="10"]

Related posts

Click Here to Follow Us