ബെലഗാവിയിലെ സുവർണ വിധാൻസൗധയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : സംസ്ഥാന നിയമസഭയുടെ പത്ത് ദിവസത്തെ ശീതകാല സമ്മേളനത്തിന് ബെലഗാവിയിലെ സുവർണ വിധാൻസൗധയിൽ തിങ്കളാഴ്ച തുടക്കമാകും.

മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിയിടപാട് കേസും വഖഫ് ബോർഡ് ഭൂമിയേറ്റെടുക്കുന്നതിലെ പ്രതിഷേധവും ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങളും സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

ഈ വിഷയങ്ങൾ സഭയിലുന്നയിക്കാനൊരുങ്ങിയാണ് ബി.ജെ.പി.യും ജെ.ഡി.എസുമെത്തുന്നതെന്നാണ് സൂചന.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

പ്രധാനപ്പെട്ട അഞ്ചു ബില്ലുകൾ ഇത്തവണ സഭയിലെത്തും. കർണാടക യൂണിവേഴ്‌സിറ്റി അമെൻഡ്‌മെന്റ് ബിൽ, ബസവന ബാഗെവാഡി ഡിവലപ്‌മെന്റ് അതോറിറ്റി ബിൽ, റൂറൽ ഡിവലപ്‌മെന്റ് ആൻഡ് പഞ്ചായത്ത് രാജ് യൂണിവേഴ്‌സിറ്റി അമൻഡ്‌മെന്റ് ബിൽ, കർണാടക ലേബർ വെൽഫെയർ ഫണ്ട് അമെൻഡ്‌മെന്റ് ബിൽ, കർണാടക ടൂറിസം റോപ് വേ ബിൽ എന്നിവയാണവ.

ഇതിൽ റൂറൽ ഡിവലപ്‌മെന്റ് ആൻഡ് പഞ്ചായത്തീരാജ് യൂണിവേഴ്‌സിറ്റി അമൻഡ്‌മെന്റ് ബിൽ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts