എക്സിറ്റ് പോള്‍ ഫലത്തില്‍ ആശങ്ക വേണ്ട; വാരാന്ത്യം സമാധാനമായി വിശ്രമിക്കൂ: സിദ്ധരാമയ്യ

ബെംഗളൂരു: എക്സിറ്റ് പോള്‍ ഫലങ്ങള്‍ തമാശയായി എടുത്താല്‍ മതിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്ക വേണ്ടെന്നും വാരാന്ത്യം സമാധാനമായി വിശ്രമിക്കുകയാണ് വേണ്ടതെന്നും സിദ്ധരാമയ്യ അണികളോട് പറഞ്ഞു.

കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇത് തള്ളിക്കൊണ്ടാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ രണ്ട് ദിവസത്തേക്കുള്ള നേരമ്പോക്ക് മാത്രമാണ്. പുഴ ഇറങ്ങിക്കടക്കുന്ന ആളോട് പുഴയുടെ ശരാശരി ആഴം പറഞ്ഞുകൊടുക്കുന്നതുപോലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും അദ്ദേഹം പരിഹസിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു

കര്‍ണാടകത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കു മന്ത്രിസഭ നിലവില്‍ വരുമെന്നുമായിരുന്നു ഇന്നലെ നടന്ന വോട്ടെടുപ്പിനു ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. കോണ്‍ഗ്രസും ബിജെപിയും കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കിലും ഭൂരിപക്ഷം നേടില്ലെന്നാണ് സൂചന. ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് പുതിയ നിയമങ്ങള്‍!
[masterslider id="10"]

Related posts

Click Here to Follow Us