ബെംഗളൂരു: ഇക്കോ ആക്‌സിഡൻ്റ് ഇൻഡക്‌സ് 2024-ൽ ഇന്ത്യയിലുടനീളമുണ്ടായ അപകടങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കി.
അവയിൽ, ബാംഗ്ലൂരിലെ ഈ പ്രദേശം രാജ്യത്തെ ഒന്നാം നമ്പർ അപകട ഹോട്ട്‌സ്‌പോട്ട് എന്ന് രേഖപ്പെടുത്തിയതായി റിപ്പോർട്ട് .
ബംഗളൂരുവിലെ ബൊമ്മനഹള്ളിയാണ് രാജ്യത്തെ ഏറ്റവും വലിയ അപകടകേന്ദ്രമെന്ന് പറയപ്പെടുന്നത്. റോഡിലെ തടസ്സങ്ങൾ കാരണം നിരവധി അപകടങ്ങളാണ് ബെംഗളൂരുവിൽ നടക്കുന്നത്.
ബൊമ്മനഹള്ളിക്ക് പുറമെ ഡൽഹി-എൻസിആറിലെ നോയിഡ, പൂനെയിലെ മരുഞ്ജി, മുംബൈയിലെ മീരാ റോഡ് എന്നിവയും അപകട സാധ്യതയുള്ള പ്രദേശങ്ങളാണ്.
മദ്യപിച്ച് വാഹനമോടിക്കുക, മരം വീഴുക, ഗതാഗത നിയമലംഘനം തുടങ്ങി നിരവധി പ്രശ്നങ്ങൾ. കന്നുകാലികൾ റോഡിലൂടെ കടക്കുന്നത് മൂലം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഐടി തലസ്ഥാനമെന്നറിയപ്പെടുന്ന ബെംഗളൂരുവിൽ കഴിഞ്ഞ നാല് വർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും വർധിച്ചുവരികയാണ്.
റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ്. 2020-ൽ 1,928 റോഡപകട കേസുകളാണ് റിപ്പോർട്ട് ചെയ്തത് എന്നാൽ 2024-ൽ 3,969 കേസുകളാണ് ഒക്ടോബർ 31 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡപകട കേസുകളുടെ എണ്ണം ഇരട്ടിയായി. 2020 ൽ 344 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2024 ൽ അത് 723 ആയി ഉയർന്നു.
അഡീഷണൽ ഡയറക്ടർ ജനറലും (റിക്രൂട്ട്‌മെൻ്റ്) ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി കമ്മീഷണറുമായ കെ വി ശരത് ചന്ദ്ര അടുത്തിടെ പറഞ്ഞത് ഏറ്റവും കൂടുതൽ റോഡപകടങ്ങളും പരിക്കുകളും മരണങ്ങളും കണക്കിലെടുത്ത് കർണാടകയിൽ ബെംഗളൂരുവാണ് ഒന്നാമതും തുംകൂർ തൊട്ടുപിന്നിലുണ്ടെന്നുമാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.