ഞായറാഴ്ച, നമ്മ മെട്രോ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ പിഡിഒ പരീക്ഷ ഡിസംബർ 08 ഞായറാഴ്ച നടക്കും .

പരീക്ഷാർത്ഥികൾക്ക് സൗകര്യപ്രദമായി യാത്രാ സമയത്തിൽ മാറ്റം വരുത്തി സന്തോഷവാർത്ത നൽകിയിരിക്കുകയാണ് നമ്മ മെട്രോ.

ഞായറാഴ്ച രാവിലെ 7 മണിക്ക് പകരം 5:30 മുതൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങും.

എല്ലാ ഞായറാഴ്ചയും രാവിലെ ഏഴുമണി മുതലാണ് മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങുന്നത്.

എന്നാൽ പിഡിഒ പരീക്ഷയുടെ പശ്ചാത്തലത്തിൽ പുലർച്ചെ അഞ്ചര മുതൽ മെട്രോ ട്രെയിനുകൾ ഓടിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാധ്യമക്കുറിപ്പിലൂടെ അറിയിച്ചു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഈ കാലയളവിൽ രാവിലെ 5.30 മുതൽ 7.00 വരെ 30 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ ഓടും. രാവിലെ ഏഴുമണിക്ക് ശേഷം ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തും.

പൊതുജനങ്ങളും പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാർത്ഥികളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് ബി എം ആർ സി എൽ ആവശ്യpettu.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

പണരഹിത പേയ്‌മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ക്യുആർ ടിക്കറ്റ് വഴി ടിക്കറ്റുകൾ വാങ്ങാൻ മെട്രോ കോർപ്പറേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts