പുതുവത്സരാഘോഷത്തിന് മുന്നോടിയായി നഗരത്തിൽ ശക്തമായ പോലീസ് പരിശോധന; മലയാളിയുൾപ്പെടെ അഞ്ചുപേർ 6.5 കോടി രൂപയുടെ ലഹരിമരുന്നുകളുമായി പിടിയിൽ

ബെംഗളൂരു : പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബെംഗളൂരു സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി 6.5 കോടി രൂപയുടെ ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മലയാളിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.

കോട്ടയം സ്വദേശി അച്ചു സന്തോഷ് (28), ബെംഗളൂരുവിൽ താമസിക്കുന്ന സമീർ ഖാൻ (29), ഭാര്യ രേഷ്മ (28) എന്നിവരും രണ്ട് നൈജീരിയക്കാരുമാണ് അറസ്റ്റിലായത്.

ഗോവിന്ദപുര പോലീസാണ് 318 കിലോഗ്രാം കഞ്ചാവുമായി മലയാളി ഉൾപ്പെടെ മൂന്നുപേരെ പിടികൂടിയത്. ഇവരിൽനിന്ന് ലഹരിമരുന്ന് കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

മൂന്നുപേരും എച്ച്.ആർ.ബി.ആർ. ലേഔട്ടിൽ കഞ്ചാവ് വിറ്റുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഉടനടി പോലീസ് സ്ഥലത്തെത്തി മൂന്നുപേരെയും പിടികൂടി.

കേരളത്തിൽ വിവിധ കേസുകളിൽ പ്രതിയാണ് അച്ചു സന്തോഷ്. സമീർ ഖാൻ ട്രാവൽ ഏജൻസി നടത്തുന്നയാളാണ്. യാത്രയ്ക്കിടെയാണ് അച്ചു സന്തോഷുമായി പരിചയത്തിലായത്.

ഒഡിഷയിൽനിന്നും ആന്ധ്രാപ്രദേശിൽ നിന്നുമാണ് അച്ചു സന്തോഷിന് കഞ്ചാവ് ലഭിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

മൂന്നുകോടി രൂപ വിലവരുന്ന കൊക്കെയ്ൻ, എം.ഡി.എം.എ., എക്സ്റ്റസി ഗുളികകളുമായിട്ടാണ് നൈജീരിയക്കാരായ മൈക്കൽ ഇവ്ഗ്ബാരെ, അഗ്വു എസെക്കിയേൽ എന്നിവരെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

സൊലദേവനഹള്ളി പുട്ടസ്വാമി ലേഔട്ടിൽ വാടകവീട്ടിലാണ് ഇവർ താമസം. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. അഞ്ചുവർഷം മുൻപ്‌ മെഡിക്കൽ വിസയിലാണ് ഇരുവരും ഇന്ത്യയിലെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts