ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുവാവിനെ കുത്തി പരിക്കേൽപിച്ചു മുങ്ങിയ യുവതി പിടിയിൽ

തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍.

വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേല്‍പിച്ച കേസില്‍ സുഹൃത്തായ പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്‌നേഹ അനിലിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്‌നേഹ. പ്രതികളുടെ നിര്‍ദേശപ്രകാരം സ്‌നേഹയാണ് ഷിജിത്തിനെ മാനവീയം വീഥിയിലേക്കു വിളിച്ചു വരുത്തിയത്.

കുത്തിയ ഷിജിത്തിനെ കാറില്‍ കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ക്കൊപ്പം ട്രെയിനില്‍ സ്‌നേഹ സ്ഥലം വിടുകയായിരുന്നു.

  ടിക്കറ്റ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്, പണം പോയത് ഇൻസ്റ്റാഗ്രാം 'സൂപ്പർവൈസറുടെ' കീശയിലേക്ക്; ബെംഗളൂരുവിൽ ടെക്കിക്ക് സംഭവിച്ചത്!

സംഭവ ദിവസം പ്രതികളുടെ നിര്‍ദ്ദേശ പ്രകാരം സുജിത്തിനെ മാനവീയം വീഥിയിലേക്ക് സ്നേഹയാണ് എത്തിച്ചതെന്ന് പോലീസ് പറയുന്നു.

ഷിജിത്തിന്റേയും പ്രതികളുടേയും സുഹൃത്തായിരുന്നു സ്‌നേഹ. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് യുവതി സുജിത്തിനെ ആല്‍ത്തറ ക്ഷേത്രത്തിനടുത്ത് എത്തിച്ചത്.

ഇവിടെ വെച്ച്‌ സുജിത്തും ഷിയാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഷിയാസ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ഷിജിത്തിനെ കുത്തുകയായിരുന്നു.

കേസിലെ അഞ്ചാം പ്രതിയായ സ്‌നേഹയെ ഏറത്തെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് പിടികൂടിയത്.

ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈല്‍, രഞ്ജിത്ത്, അര്‍ഫാജ് എന്നിവരാണ് മറ്റു പ്രതികള്‍.

  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ

നഗരത്തിലെ മാളില്‍ ജോലി ചെയ്തിരുന്ന സ്‌നേഹ മാനവീയംവീഥിയില്‍ വച്ചാണ് ഇവരുമായി സൗഹൃദത്തിലായതെന്ന് പോലിസ് പറയുന്നു.

സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങള്‍ക്കു മുന്‍പ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളില്‍ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോള്‍ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.

ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിര്‍ബന്ധിച്ച് ആല്‍ത്തറ-വെള്ളയമ്പലം റോഡിലേക്കു സ്‌നേഹ കൊണ്ടുപോവുകയും അവിടെ കാറില്‍ കാത്തുനിന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!
[masterslider id="10"]

Related posts

Click Here to Follow Us