24 മണിക്കൂറും ഇഡലി ലഭിക്കും ബെംഗളൂരുവിലെ ഈ എ ടി എമ്മിൽ നിന്ന് 

ബെംഗളൂരു: ഇനി ഇഡലി കഴിക്കാൻ തോന്നിയാൽ സമയം ഒരു പ്രശ്നമേയല്ല. ബെംഗളൂരുവിൽ ഈ എ.ടി.എം കൗണ്ടറിലെത്തിയാൽ 24 മണിക്കൂറും ഇഡ്ഡലി ലഭിക്കും. ഒപ്പം ചട്നിയും.

ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകരായ ശരൺ ഹിരേമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഫ്രെഷോട്ട് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പിൻറെ കണ്ടുപിടിത്തമാണ് ഇഡ്ഡലി വെൻഡിംഗ് മെഷീൻ. ദിവസം മുഴുവൻ ഇഡ്ഡലി ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. ബെംഗളൂരുവിലുള്ള ഒരു റെസ്റ്റോറന്റിലാണ് ഇഡ്ഡലി വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. മെനുവിൽ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉൾപ്പെടുന്നു.  വെൻഡിംഗ് മെഷീനിലെ ആപ്ലിക്കേഷൻ കോഡ് സ്‌കാൻ ചെയ്താൽ ഓൺലൈൻ പേയ്‌മെന്റ് ചെയ്ത് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. ഓർഡർ നൽകി മിനിറ്റുകൾക്കുള്ളിൽ വൃത്തിയായി പാക്ക് ചെയ്ത ഇഡ്ഡലി നമ്മുടെ കൈകളിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
[masterslider id="10"]

Related posts