ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനാഘോഷവും നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ കുമാർ അധ്യക്ഷതയിൽ കൂടിയ യോഗം കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ഉൽഘാടനം ചെയ്തു.
രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകിയ ധീര വനിതയായിരുന്നു ഇന്ദിരാഗാന്ധി .അവരുടെ ഓർമ്മകൾ ഇന്ത്യയിലെ ജനങ്ങളുടെ ഹ്ര്യദയത്തിൽ എന്നും ജീവിക്കുന്നു .
കർണാടകയും കേരളവും സാഹോദര്യ സംസ്ഥാനങ്ങളാണ് മലയാളികളായ ഓരോത്തർക്കും ഇ ദേശം നൽകുന്ന പിന്തുണ സ്വാഗതാർഹമാണ് എന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് , ചേലക്കര , പാലക്കാട് മണ്ഡലങ്ങളിലും കർണാടകയിലെ ചനപട്ടണയിലും കെ എം സി യുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തും .
ബാംഗ്ലൂരിൽ താമസിക്കുന്ന നാട്ടിൽ വോട്ടുള്ളവർക്കു കേരളത്തിൽ പോയി വോട്ടു ചെയ്യുവാൻ വേണ്ടുന്ന സംവിധാനം കെ എം സി കെ എം സി ഒരുക്കുമെന്നും യോഗം തീരുമാനിച്ചു.
കെ എം സി സംസ്ഥാന ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ , ജോമോൻ ജോർജ് , ഡാനി ജോൺ , ഷാജി ജോർജ് ,നിജോമോൻ , ടോമി ജോർജ് , ജസ്റ്റിൻ ജെയിംസ് , മുഫലിഫ് പത്തായപ്പുരയിൽ , ഷാജു മാത്യു , രാധാകൃഷ്ണൻ , മേഴ്‌സി , പോൾസൺ , ദീപക് നായർ , സുന്ദരേശൻ , പ്രദീപ് , ജെഫിൻ , ഷാജി പി ജോർജ് , ആകാശ് ബേബി , സുനിൽ, ഭാസ്കരൻ , ബാബു പ്രമോദ് , സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.