ഈസ്റ്റർ-വിഷു അവധിക്ക് ഒന്നരമാസം മുമ്പേ കേരളത്തിലേക്കുള്ള തീവണ്ടിടിക്കറ്റ് തീർന്നു!

ബെംഗളൂരു: വിഷു ഏപ്രിൽ 15-നും (തിങ്കളാഴ്ച) ഈസ്റ്റർ 21-നുമാണ്. ഈസ്റ്റർ – വിഷു അവധിക്ക് ഒന്നരമാസം മുമ്പേതന്നെ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. 11-ാം തിയതി മുതൽ ദുഃഖവെള്ളിക്കു മുമ്പുള്ള ദിവസങ്ങൾവരെ മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്.

ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്കു പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ (12677) മാത്രമേ എല്ലാ ദിവസവും ടിക്കറ്റുള്ളൂ. ആഴ്ചയിൽ ഒരിക്കൽ ഓടുന്ന കൊച്ചുവേളി എക്സ്പ്രസിൽ (22677) ഏതാനും സീറ്റുകൾ ലഭ്യമാണ്. യശ്വന്തപുരയിൽനിന്ന് ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസിലും (16527) വെയ്റ്റിങ് ലിസ്റ്റാണ്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ഏപ്രിൽ 14-ന് മാത്രം സീറ്റുകൾ ലഭ്യമായിട്ടുണ്ട്. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ നാട്ടിൽ പോകാനിരിക്കുന്നവർക്ക് ഇനി കേരള, കർണാടക ആർ.ടി.സി. ബസുകളെയും സ്വകാര്യ ബസുകളെയും ആശ്രയിക്കുകയെ നിവൃത്തിയുള്ളൂ. ആർ.ടി.സി. ബസുകളിൽ ബുക്കിങ് തുടങ്ങാൻ ഇനി 10 ദിവസം കൂടി കാത്തിരിക്കണം.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

അവധി കഴിഞ്ഞ് കേരളത്തിൽനിന്ന് തിരിച്ച് ബെംഗളൂരുവിലേക്കുള്ള തീവണ്ടികളിലും ടിക്കറ്റ് തീർന്നിരിക്കുകയാണ്. മധ്യവേനലവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
[masterslider id="10"]

Related posts