ഇന്ത്യക്ക് ഒരു മിഗ് യുദ്ധവിമാനം നഷ്ട്ടപ്പെട്ടു;പൈലെറ്റിനെ കാണാനില്ല;വാര്‍ത്തക്ക് സ്ഥിരീകരിച്ച് ഇന്ത്യൻ വാർത്താ ഏജൻസിയായ എഎൻഐ.

ന്യൂഡല്‍ഹി:വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യൻ വാർത്താ ഏജൻസിയായ എഎൻഐ. ഇന്ത്യൻ സൈന്യത്തിന്‍റെ പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. ഒരു മിഗ് 21 വിമാനം നഷ്ടമായെന്നും പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുന്നതായി വാർത്താ ഏജൻസി വാർത്ത പുറത്തുവിട്ടു.

ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മൂന്നേകാലിനാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഇക്കാര്യം കൃത്യമായി ഇന്ത്യ സ്ഥിരീകരിച്ച ശേഷമേ വ്യക്തമാകൂ. ഇതുവരെ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണത്തിനും ഇന്ത്യ തയ്യാറായിട്ടില്ല.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അതിർത്തി കടന്നെത്തിയ ഇന്ത്യൻ പൈലറ്റ് സംസാരിക്കുന്നു എന്ന പേരിൽ ഒരു മൊബൈൽ വീഡിയോയാണ് അൽപസമയം മുമ്പ് പാകിസ്ഥാൻ പുറത്തു വിട്ടത്. റേഡിയോ പാകിസ്ഥാൻ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാൻ ഒരു സൈനികന്‍റെ വീഡിയോ പുറത്തു വിടുന്നത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയിൽ സംസാരിക്കുന്നത്.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

പാക് സേനാ വക്താവ് ജനറൽ ആസിഫ് ഗഫൂർ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നും അവകാശവാദം ഉന്നയിച്ചിരുന്നു . ഇന്ത്യയുടെ എല്ലാ പൈലറ്റുകളും സുരക്ഷിതരാണെന്നും ആരെയും പാകിസ്ഥാൻ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് വ്യോമസേനാ വൃത്തങ്ങൾ ഇതുവരെ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts