ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെന്യാമിൻ നെതന്യാഹു

ജറുസലം: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.

ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം.

‘‘യുദ്ധത്തിന്റെ നടുവിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ പൂർണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവർത്തനവും ഉണ്ടായിരുന്നു.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്’’– യൊയാവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ നടത്തുന്ന സൈനീക നടപടിയെച്ചൊല്ലി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

ഗാസ യുദ്ധവുമായി ബന്ധപ്പെട്ടും ഇരുവരും ഏറ്റുമുട്ടിയിട്ടിരുന്നു.

ഇസ്രയേലിന്റെ സുരക്ഷയ്ക്കാണ് എല്ലായ്പ്പോഴും മുന്‍ഗണന നല്‍കിയതെന്നും, അത് തുടരുമെന്നും പുറത്താക്കിയതിന് പിന്നാലെ ഗലാന്റ് എക്സില്‍ കുറിച്ചു.

  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്

ഗിഡോവന്‍ സാര്‍ ഇസ്രയേലിന്റെ പുതിയ വിദേശകാര്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും
[masterslider id="10"]

Related posts

Click Here to Follow Us