വെള്ളത്തിൽ പതയും ദുർഗന്ധവും; കുടിവെള്ള ടാങ്കിൽ വിഷം കലർത്തിയെന്ന് സംശയം

ബെംഗളൂരു : രായ്ചൂരുവിലെ ഹട്ടി തവഗ ഗ്രാമത്തിൽ ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിൽ വിഷം കലർത്തിയതായി സംശയം.

തുടർന്ന് ടാങ്കിലെ വെള്ളം മുഴുവൻ തുറന്നുവിട്ടു. 150-ഓളം വീട്ടുകാർക്ക് കുടിവെള്ളമെത്തിക്കുന്നത് ഈ ടാങ്കിൽനിന്നാണ്.

രാവിലെ വീടുകളിലേക്ക് വെള്ളം തുറന്നുവിട്ടയുടൻ ഒരു വീട്ടുകാർ വെള്ളം തുറന്നുവിടുന്നയാളെ വിവരമറിയിക്കുകയായിരുന്നു.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

വെള്ളത്തിൽ പതയും ദുർഗന്ധവുമുള്ളതായി കണ്ടെത്തി. തുടർന്ന് ഉടൻ ടാങ്കിൽനിന്ന് വെള്ളം വീടുകളിലേക്ക് തുറന്നുവിടുന്ന വാൽവ് ഓഫ് ചെയ്തു.

തുടർന്ന് പോലീസിൽ പരാതി നൽകി. ടാങ്കിലെ വെള്ളം മുഴുവൻ ഒഴിവാക്കി. ടാങ്കിൽ വിഷം കലർത്തിയതിന് പോലീസ് കേസെടുത്തു. ആരാണ് വിഷം കലർത്തിയെന്നതിൽ അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us