എല്ലാ സ്ത്രീകളെയും ബഹുമാനിക്കണം; ഓട്ടോയ്ക്ക് പിന്നിലെ കുറിപ്പ് വൈറൽ 

ബെംഗളൂരു: ഓട്ടോറിക്ഷകളും അവയുടെ പിന്നില്‍ എഴുതിവെക്കാറുള്ള സന്ദേശങ്ങളും പലപ്പോഴും വൈറൽ ആയി മാറാറുണ്ട്.

‘എന്നെ മറക്കല്ലേ’ എന്ന അഭ്യർഥനയില്‍ തുടങ്ങി പ്രിയതാരങ്ങളുടെ മാസ് ഡയലോഗുകളും പഴഞ്ചൊല്ലുമൊക്കെ പലരും എഴുതാറുണ്ട്.

ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഓട്ടോറിക്ഷയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഓട്ടോയുടെ പിന്നില്‍ ഇംഗ്ലീഷിലെഴുതിയ കുറിപ്പാണ് ഇതിന് കാരണം.

മെലിഞ്ഞതോ വണ്ണമുള്ളതോ ആകട്ടെ, കറുത്തതോ വെളുത്തതോ ആകട്ടെ, കന്യകയോ അങ്ങനല്ലാത്തവളോ ആകട്ടെ. എല്ലാ സ്ത്രീകളും ബഹുമാനം അർഹിക്കുന്നു എന്നാണ് ഓട്ടോയുടെ പിറകില്‍ എഴുതിയിരിക്കുന്നത്.

‘ബെംഗളൂരുവിലെ റോഡുകളില്‍ നിന്നുള്ള റാഡിക്കല്‍ ഫെമിനിസം’ എന്ന വിശേഷണത്തോടെയാണ് ഈ ചിത്രം സാമൂഹികമാധ്യമമായ എക്സില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍, ചിത്രം വൈറലായതോടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി.

വേർതിരിവുകളില്ലാതെ സ്ത്രീകള്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ട് എന്നാണ് കുറിപ്പ് പറയുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ അങ്ങനയല്ല, വേർതിരിവിനെ ഉയർത്തിക്കാണിക്കുക തന്നെയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്.

കുറിപ്പിലുള്ളത് റാഡിക്കല്‍ ഫെമിനിസം അല്ലെന്നും പാലിക്കേണ്ടുന്ന മാന്യത മാത്രമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

ജനാധിപത്യ സമൂഹത്തില്‍ പാലിക്കേണ്ട സമാന്യമര്യാദ മാത്രമാണ് ഇതെന്നാണ് ഇക്കൂട്ടർ പറയുന്നത്.

അതേസമയം, ബെംഗളൂരുവിലെ ടെക്ബ്രോകളെക്കാള്‍ സംസ്കാരമുണ്ട് റിക്ഷാവാല ഭയ്യയ്ക്ക് എന്നും ചിലർ കമന്റ് ചെയ്യുന്നു.

ഓട്ടോകള്‍ക്ക് പിറകില്‍ എഴുതിയിട്ടുള്ള അത്ര നല്ലതല്ലാത്ത പരാമർശങ്ങളുടെ ചിത്രവും ചിലർ ഈ ട്വീറ്റിന് താഴെയായി പങ്കുവെച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us