മനുഷ്യ വിസർജ്യ പൈപ്പ് പൊട്ടിത്തെറിച്ചു : ആകെ നാറ്റക്കേസായി എന്ന് സോഷ്യൽ മീഡിയ; വിഡിയോ കാണാം

ചൈനയിലെ നാനിംഗിൽ, മനുഷ്യവിസർജ്യങ്ങൾ ഒഴുകുന്ന സീവേജ് പൈപ്പ് പൊട്ടിത്തെറിച്ചു വഴിയിലെ വാഹനങ്ങളും മനുഷ്യരുമെല്ലാം മാലിന്യത്തിൽ കുളിച്ചു.

33 അടി ഉയരത്തിൽ നടന്ന സ്ഫോടനത്തിൽ, റോഡുകളും വാഹനങ്ങളുമെല്ലാം വിസർജ്ജ്യത്തിൽ മൂടി. ബൈക്ക് യാത്രക്കാർ, കാറുകൾ, കാൽനടയാത്രക്കാർ, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ഈ വിചിത്ര സ്ഫോടനത്തിന്റെ ഇരകളായി തിർന്നു.

നഗരത്തെ തവിട്ടുനിറവും ദുർഗന്ധമുള്ള കുളമാക്കി മാറ്റുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിലാകെ വൈറലാണ്.

നിർമ്മാണ തൊഴിലാളികൾ പുതുതായി സ്ഥാപിച്ച മലിനജല പൈപ്പിൽ മർദ്ദം പരീക്ഷിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഭയാനകമായ സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

തല മുതൽ കാൽ വരെ മനുഷ്യ വിസർജ്യത്തിൽ മുങ്ങിക്കിടക്കുന്ന വാഹനങ്ങളേയും മനുഷ്യരേയും ഓർത്ത് വിഷമിക്കുകയാണിപ്പോള് സൈബർ ലോകം.

https://x.com/Mario_Moray/status/1839885054316531814?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1839885054316531814%7Ctwgr%5E8cab1a9c447b74cda49b75121abf5d4654668775%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.livemint.com%2Fnews%2Ftrends%2Fhow-chinas-sewage-pipe-explosion-sent-human-excreta-flying-painted-cars-with-yellow-poop-watch-video-viral-news-11727508589204.html

മലിനജലം പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ദുർഗന്ധം വമിക്കുന്ന റോഡിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരായി.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സ്ഫോടനത്തിന് ശേഷം ഉദ്യോഗസ്ഥർ വൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്രേ. പക്ഷേ നാറാനുള്ളവർ നാറിയല്ലോ എന്നാണ് നെറ്റിസൺസ് പറയുന്നത്.

ഒരു കാറിന്റെ ഡാഷ്ക്യാം വീഡിയോ ക്ലിപ്പിൽ സ്‌ഫോടനം നടന്ന സ്ഥലത്തുകൂടി കാർ കടന്നുപോകുന്നത് കാണിക്കുന്നുണ്ട്, സ്‌ഫോടനത്തെത്തുടർന്ന് അതിന്റെ വിൻഡ്‌സ്‌ക്രീൻ പൂർണ്ണമായും മനുഷ്യ മാലിന്യം പതിക്കുന്ന കാഴ്ച അസഹനീയമാണ്.

അത് നീക്കാനായി ഡ്രൈവർ വൈപ്പറിടുന്നുണ്ടെങ്കിലും ഫലമൊന്നുമില്ലായെന്നും വീഡിയോയിൽ കാണാം. ഏതായാലും വാർത്ത കാട്ടുതീപോലെ ലോകം മുഴുവൻ പരന്നു.

പലരും മാലിന്യത്തിൽ മൂടിയ മനുഷ്യരെ ആശ്വസിപ്പിക്കാനാണ് നോക്കുന്നത്. മനുഷ്യന്റെ തന്റെ മാലിന്യമായതുകൊണ്ട് ആരേയും കുറ്റം പറയാൻ പറ്റില്ലെന്നും സഹിക്കാതെ വേറെ വഴിയില്ലെന്നും മറ്റു ചിലർ.

ആർക്കും പരിക്കോ പ്രശ്നമോ ഇല്ലാത്തതുകൊണ്ട് കുറച്ച് നാറ്റം സഹിച്ചാണെങ്കിലും നിങ്ങളുടെ ജീവിതത്തിലേയ്ക്ക് മടങ്ങിപോകുവെന്നും ചിലർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us