ഹിജാബ് ധരിച്ച വിദ്യാർഥിനികളെ തടഞ്ഞ പ്രിൻസിപ്പലിന് പുരസ്കാരം നൽകിയ നടപടി മരവിപ്പിച്ചു

ബെംഗളൂരു : കർണാടകത്തിലെ ഹിജാബ് വിവാദത്തിന് തുടക്കമിട്ട കോളേജിലെ പ്രിൻസിപ്പലിന് സംസ്ഥാന അധ്യാപകപുരസ്കാരം. വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് തീരുമാനം സർക്കാർ മരവിപ്പിച്ചു.

ഉഡുപ്പി കുന്താപുര ഗവ. പി യു. കോളേജ് പ്രിൻസിപ്പൽ ബി.ജി. രാമകൃഷ്ണനാണ് മികച്ച പ്രിൻസിപ്പലിനുള്ള പുരസ്കാരം സർക്കാർ പ്രഖ്യാപിച്ചത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞത് ഈ കോളേജിലായിരുന്നു.

തുടർന്നാണ് കർണാടകത്തിൽ ഹിജാബ് വിവാദമുയരുകയും സർക്കാർ ഹിജാബ് ധരിക്കുന്നതിനെതിരേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts