വ്യാജ കറൻസി കടത്തിയ കേസ്: എൻ.ഐ.എ. കോടതി ഒരു പ്രതിയെക്കൂടി ശിക്ഷിച്ചു

ബെംഗളൂരു : ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് വ്യാജ കറൻസി കടത്തിക്കൊണ്ടുവന്ന കേസിൽ ഒരാളെക്കൂടി എൻ.ഐ.എ.യുടെ ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചു.

പശ്ചിമബംഗാൾ സ്വദേശി സരിഫുൽ ഇസ്‌ലാം എന്ന ഷരിഫുദ്ദീനെയാണ് ആറുവർഷം തടവിനും അയ്യായിരംരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

2018-ലെ കേസിൽ മറ്റ് ആറുപേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഏഴുപേരുംചേർന്ന് ആയിരം രൂപയുടെ 41 വ്യാജ കറൻസികൾ കടത്തിക്കൊണ്ടുവരുകയും വിതരണംചെയ്തുവെന്നുമാണ് എൻ.ഐ.എ. അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യാജരേഖകൾ ഉപയോഗിച്ച് നേടിയ സിംകാർഡ് സരിഫുൽ ഇസ്‌ലാം ഉപയോഗിച്ചതായും കണ്ടെത്തി.

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

കേസിലെ മുഖ്യപ്രതിയായ ഡലിം മിയക്ക് പശ്ചിമബംഗാളിൽ ഇയാൾ 10.30 ലക്ഷം രൂപയുടെ വ്യാജനോട്ടുകൾ എത്തിച്ചു നൽകിയതായും അന്വേഷണത്തിൽ വ്യക്തമായതായി എൻ.ഐ.എ. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ബെംഗളൂരുവിൽ നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us