ബെംഗളൂരു പി.ജി.യിലെ യുവതിയുടെ കൊല; പ്രതിയുടെപേരിൽ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ പേരിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കോറമംഗലയിലെ ഭാർഗവി സ്‌റ്റെയിങ് ഹോമിൽ താമസിച്ചുവന്ന ബിഹാർ സ്വദേശിനി കൃതികുമാരി (24) കൊല്ലപ്പെട്ട കേസിലാണ് കുറ്റപത്രം.

മധ്യപ്രദേശ് സ്വദേശി അഭിഷേക് ഘോസി (23) ആണ് പ്രതി.

  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

കഴിഞ്ഞമാസം 23-നാണ് കൊലപാതകം നടന്നത്. തുടർന്ന് അഭിഷേക് ഘോസി മധ്യപ്രദേശിലേക്ക് കടക്കുകയായിരുന്നു.

26-ന് ഇയാളെ പോലീസ് മധ്യപ്രദേശിലെത്തി പിടികൂടി. ഇയാളുടെ പെൺ സുഹൃത്തുമായുള്ള ബന്ധത്തിൽ കൃതി ഇടപെട്ടതിന്റെ വൈരാഗ്യത്തിൽ കൊല നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts