ബി ജെ പി എം എല്‍ എ , ബി. എന്‍ വിജയകുമാര്‍ അന്തരിച്ചു : മരണം പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ

ബെംഗലൂരു :ജയനഗര്‍ എം എല്‍ എ ബി എന്‍ വിജയകുമാര്‍ ഇന്ന് പുലര്‍ച്ചെ അന്തരിച്ചു ,വ്യാഴാഴ്ച രാത്രി നെഞ്ചു വേദന മൂലം കുഴഞ്ഞു വീണ അദ്ദേഹത്തെ ജയദേവ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു ..ജയനഗര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെട്ട വിജയകുമാര്‍ മൂന്നാമതും വിജയമാവര്‍തിക്കാനുള്ള പ്രതീക്ഷയിലായിരുന്നു ..തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവെശേഷിക്കവെ സ്ഥലം എം എല്‍ എയുടെ നിര്യാണം പാര്‍ട്ടിക്ക് തീരാ നഷ്ടമായിരിക്കുകയാണ് ..കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ആര്‍ രാമലിംഗ റെഡ്ഡിയുടെ മകള്‍ സൌമ്യ റെഡ്ഡിയ്ക്കെതിരെയായിരുന്നു വിജയകുമാര്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നത് ….തിരഞ്ഞടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് വളരെ തിരക്കേറിയ ദിവസങ്ങളായിരുന്നു അദ്ദേഹത്തിന്റെത് ..1990 ബി ജെ പി പാര്‍ട്ടിയില്‍ ചേരുന്ന ബി എന്‍ വിജയകുമാര്‍ മണ്ഡലത്തില്‍ തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താതിരിക്കുവാന്‍ ശ്രദ്ധാലുവായിരുന്നു ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts