ബലാത്സംഗ കേസിലെ പ്രതിക്ക് ഇരയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിച്ച് കോടതി 

ബെംഗളൂരു: ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ച്‌ ഹൈകോടതി.

15 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്.

16 വയസ് പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

അടുത്തിടെ കുട്ടിക്ക് 18 വയസ്സ് തികഞ്ഞു.

രണ്ട് കുടുംബങ്ങളും വിവാഹത്തിന് അനുകൂലമാണ്.

2023 ഫെബ്രുവരിയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

മകളെ ഇയാള്‍ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു.

പിന്നീട് പെണ്‍കുട്ടി ഗർഭിണിയാകുകയും ഡി.എൻ.എ പരിശോധനയില്‍ പ്രതി കുഞ്ഞിന്‍റെ പിതാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇരു വീട്ടുകാരും വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതിനാല്‍ കുറ്റം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹരജിയില്‍ ജസ്റ്റിസ് എം. നാഗപ്രസന്ന കഴിഞ്ഞ ശനിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

കുട്ടിയെ സംരക്ഷിക്കുന്നതിനും ചെറുപ്പക്കാരിയായ അമ്മയെ പിന്തുണക്കുന്നതുമാണ് തീരുമാനത്തിന്‍റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്ഷണം കിട്ടില്ലെങ്കിൽ പണം പോക്കറ്റിലിരിക്കും! ഐആർസിടിസിയുടെ പുതിയ അറിയിപ്പ് യാത്രക്കാരെ അമ്പരപ്പിക്കുന്നു
[masterslider id="10"]

Related posts

Click Here to Follow Us