ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി

തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി.

തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിലെത്തിയത്.

തുടർന്ന് ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ചു. തുടർന്ന് പൂമാലയും സമർപ്പിച്ചു. ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗർഭ ആരാധനാ കേന്ദ്രലേക്ക് പോയി.

അവിടെ പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി. നന്ദിയാൽ പാടുന്നുദൈവമേ എന്ന എന്ന പാട്ടാണ് സുരേഷ് ഗോപി പാടിയത്.

  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി

തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂർദ് പള്ളിയിലെ സന്ദർശനം.

തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണ കിരീടം സമർപ്പിച്ചിരുന്നു.

മകളുടെ വിവാഹത്തിന് മുൻപായി ലൂർദ് മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിക്കാമെന്ന നേരത്തെ നേർച്ചയുടെ ഭാഗമായാണ് മുൻപ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്. കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാർത്ഥിക്കുന്നതിനിടെ താഴെ വീണ് മുകൾ ഭാഗം വേർപെട്ടിരുന്നു സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

ബിജെപി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നതുൾപ്പടെയായിരുന്നു പ്രതികരണം. കിരീടത്തിൻ്റെ തൂക്കവും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

ഇപ്പോൾ തൃശൂരിലെ വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപി സ്വർണ്ണ കൊന്ത സമർപ്പിച്ചിരിക്കുന്നത്. തൃശൂരിലെ വിജയത്തിൽ ക്രൈസ്‌തവ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നതും സുരേഷ്ഗോപിക്ക് അനുകൂല ഘടകമായിരുന്നു.

സ്വർണ കിരീടത്തിന്റെ തൂക്കം നോക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉയർന്നത് വിവാദവും ആയിരുന്നു. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉൽപന്നങ്ങളിൽ അല്ലെന്നുമാണ് സ്വർണ കൊന്ത സമർപ്പിച്ചശേഷം സുരേഷ് ഗോപി പ്രതികരിച്ചത്.

ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണ് സ്വർണ കൊന്തയെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റു പ്രതികരണങ്ങൾ സുരേഷ് ഗോപി നടത്തിയതുമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us