ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ അന്വേഷണം കൂടുതല്‍ ഊർജ്ജിതമാക്കി എൻഐഎ.
കർണാടക കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്ത വിവിധ തീവ്രവാദ, ഗൂഢാലോചനാക്കേസുകളുമായാണ് എൻഐഎ അേേന്വഷണം പുരോഗമിക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസി നത്തിയ നടത്തിയ മിന്നല്‍ റെയ്ഡിന്റെ കൂടുതല്‍ വിവരം പുറത്തുവരുമ്പോള്‍ സ്‌ഫോടന കേസിന്റെ വ്യാപ്തിയും വർധിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎയുടെ മിന്നല്‍ റെയ്ഡ് നടന്നത്.
രാമേശ്വരം കഫേ സ്‌ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി.
കേസിന് വിദേശ ബന്ധം ഉണ്ടെന്ന കണ്ടെത്തലോടെ അന്വേഷണം കൂടുതല്‍ വ്യാപകമാക്കും.
റെയഡില്‍ ഡിജിറ്റല്‍ തെളിവുകളും നിർണായക രേഖകളും പിടിച്ചെടുത്തു.
2012ലെ ലഷ്‌കർ-ഇ-തൊയ്ബ ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ വീടുകളിലും റെയ്ഡ് നടത്തി.
ഇവർക്ക് രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും എൻഐഎ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ അനന്ത് പൂരിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും അടക്കം റെയ്ഡുകള്‍ നടന്നു.
കോയമ്പത്തൂരിലെ സായ് ബാബ റോഡില്‍ ജാഫർ ഇക്‌ബാല്‍, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ വീട്ടിലാണ് രാവിലെ മുതല്‍ എൻഐഎ പരിശോധന നടത്തിയത്.
ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഹൈദരാബാദ് റായദുർഗ സ്വദേശി സുഹൈലിനെ എൻഐഎ കസ്റ്റഡിയിലെടുത്തു.
ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും ഹാർഡ് ഡിസ്‌കും പിടിച്ചെടുത്തിട്ടുണ്ട്.
2023- ജൂലൈയില്‍ ബെംഗളുരുവില്‍ അടക്കം വിവിധ ഇടങ്ങളില്‍ തീവ്രവാദ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ poലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 ഒക്ടോബറില്‍ ഈ കേസ് എൻഐഎ ഏറ്റെടുത്തു.
ജയിലില്‍ വച്ച് വിവിധ പെറ്റി കേസുകളില്‍ പ്രതികളായി എത്തിയവരെ തീവ്രവാദ പ്രവർത്തനത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
പിന്നീട് രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലും ഈ തീവ്രവാദ സംഘത്തിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തി.
ഈ മൂന്ന് കേസുകളിലും സംയുക്തമായാണ് എൻഐഎ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
മാർച്ച് 1 ന് ഐടി നഗരത്തിലെ കഫേയില്‍ വ്യാപകമായ നാശനഷ്ടമുണ്ടാക്കിയ സ്‌ഫോടനത്തില്‍ നിരവധി ഉപഭോക്താക്കള്‍ക്കും ഹോട്ടല്‍ ജീവനക്കാർക്കും പരിക്കേറ്റിരുന്നു.
മാർച്ച് മൂന്നിന് കേസ് ഏറ്റെടുത്ത അന്വേഷണ ഏജൻസി ഏപ്രില്‍ 12 ന് വിഷയത്തില്‍ മുഖ്യ സൂത്രധാരൻ അദ്ബുല്‍ മത്തീൻ അഹമ്മദ് താഹ ഉള്‍പ്പെടെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.