സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; പത്രികാസമർപ്പണം തുടങ്ങി

ബെംഗളൂരു : മേയ് ഏഴിന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചുതുടങ്ങി.

വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്. 19 വരെയാണ് പത്രിക സമർപ്പിക്കാൻ സമയം.

20-ന് സൂക്ഷ്മപരിശോധന. 22 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മധ്യകർണാടകത്തിലും വടക്കൻ കർണാടകത്തിലും ഉൾപ്പെടുന്ന 14 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ബല്ലാരിയിൽ എൻ.ഡി.എ. സ്ഥാനാർഥി ബി. ശ്രീരാമുലു പത്രിക നൽകി. ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത റാലിയുമായാണ് പത്രിക നൽകാൻ അദ്ദേഹമെത്തിയത്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സംബന്ധിച്ചു. കലബുറഗി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാധാകൃഷ്ണ ദൊഡ്ഡമണി പത്രിക സമർപ്പിച്ചു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംബന്ധിച്ചു. കലബുറഗിയിൽ 2019-ൽ കോൺഗ്രസ് പരാജയപ്പട്ടതിന് ഇത്തവണ പാർട്ടിയുടെ സ്ഥാനാർഥിക്ക് വോട്ടുചെയ്ത് പ്രതികാരം വീട്ടണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts